Breaking News

പ്രവചന സര്‍വ്വേകള്‍ വേണ്ട ; എക്സിറ്റ് പോളുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരോധനം

മാര്‍ച്ച് 27 രാവിലെ 7 മുതല്‍ ഏപ്രില്‍ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനും അവയുടെ ഫലം അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ മറ്റു ഏതെങ്കിലും വിധത്തിലോ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനമേര്‍പ്പെടുത്തിയത്

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ എക്സിറ്റ് പോളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍.തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലും ഉപ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നയിടങ്ങളിലും എക്‌സിറ്റ് പോളുകള്‍ നടത്തുന്നതും പ്രസിദ്ധീ കരി ക്കുന്നതും നിരോധിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിറക്കി.

അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകള്‍, ലോ ക്സഭയിലേക്കും വിവിധ സംസ്ഥാന നിയമസ ഭക ളിലേയ്ക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ എന്നി വയ്ക്കാണ് ഇത് ബാധകമാവുക.നടക്കാനിരിക്കുന്ന പൊതു-ഉപ തെരഞ്ഞെടുപ്പുകളുടെ വിവിധ ഘട്ട ങ്ങളിലെ വോട്ടിങ് സമയം അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറില്‍ പ്രവചന സര്‍വ്വേ കളുടെ ഫലങ്ങള്‍ അടക്കം തെരഞ്ഞെ ടുപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനും നിരോധനമുണ്ട്.

മാര്‍ച്ച് 27 രാവിലെ 7 മുതല്‍ ഏപ്രില്‍ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനും അവയുടെ ഫലം അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ മറ്റു ഏതെങ്കിലും വിധത്തിലോ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധ നമേര്‍പ്പെടുത്തിയത്. ഒരുഘട്ടങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണി ക്കൂറിനുള്ളില്‍ അഭിപ്രായ സര്‍വേകളോ മറ്റു സര്‍വേകളോ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യ മങ്ങള്‍ വഴി പ്രചരിപ്പിക്കാനും പാടില്ല.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.