News

പ്രളയകാലത്ത് കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികളെ സഹായിക്കാം

കോവിഡ് കാലത്ത് മത്സ്യബന്ധനം നടത്താനാവാതെ ദുരിതത്തിലായ   മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് ലഭ്യമാക്കാനുള്ള പ്രവർത്തനമാണ് നഗരസഭ ഏറ്റെടുക്കുന്നതെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.
ഭക്ഷ്യ കിറ്റുകൾ നൽകുന്നതിനായി പൊതുജനങ്ങളുടെ സഹായവും മേയർ അഭ്യർത്ഥിച്ചു.
കോവിഡ് -19 ന്റെ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സഹായം നേരിട്ട് എത്തിക്കാൻ കഴിയാത്തതുകൊണ്ട് അത് ഓൺലൈനായി നൽകാനുള്ള സംവിധാനമാണ് നഗരസഭ ഏർപ്പെടുത്തുന്നത് .
ഇതിനായി മലയാളികൾക്കാകെ സംഭാവന നൽകാൻ നഗരസഭ ഒരു വെബ് പോർട്ടൽ ആരംഭിക്കുകയാണ് .
help.covid19tvm.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് സഹായം നൽകേണ്ടത് . തികച്ചും സുതാര്യമായി ഇന സഹായം അവരിൽ എത്തിക്കുന്നതിനുവേണ്ടി ഇതിലേയ്ക്ക് സംഭാവന ചെയ്യുന്ന മുഴുവൻ ആളുകളുടെയും വിശദവിവരം ഈ പോർട്ടലിൽ കൂടി പരസ്യപ്പെടുത്തും.
ഇതിലൂടെ കേരളത്തിന്റെ സ്വന്തം സൈന്യത്തെ സ്‌നേഹിക്കുന്ന ലോകത്താകമാനമുള്ള മലയാളികൾ സഹായം നൽകണമെന്നും മേയർ അഭ്യർത്ഥിച്ചു.
തീരദേശത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് 1000 രൂപയുടെ നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യകിറ്റാണ് ലഭ്യമാക്കുന്നത്. കൺസ്യൂമർ ഫെഡിനാണ് വിതരണ ചുമതല .
ഇതിലേയ്ക്കായി ഒരു കുടുംബത്തിന് 1000 , രൂപ എന്നനിലയിൽ എത കുടുംബങ്ങളെ വേണമെങ്കിലും പൊതുജനങ്ങൾക്ക് സഹായിക്കാം .
കേരളത്തിന്റെ സ്വന്തം സേനയുടെ ദുരിത കാലത്തെ ജീവിതത്തിന് കൈത്താങ്ങാവാൻ കേരളത്തിൽ ആകമാനമുള്ള സ്ഥാപനങ്ങൾ , വ്യക്തികൾ , സംഘടനകൾ , അസോസിയേഷനുകൾ തുടങ്ങിയ എല്ലാവിഭാഗം ജനങ്ങളും സഹായം നൽകണമെന്നും മേയർ അഭ്യർത്ഥിച്ചു.
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.