പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന രാഹുല്‍ ബജാ ജ് അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുനെയി ല്‍ വച്ചാണ് അന്തരിച്ചത്
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന രാഹുല്‍ ബജാജ് (83) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുനെയില്‍ വച്ചാണ് അന്തരി ച്ചത്.
2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്നു. 2001ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1986 ല്‍ ഇന്ത്യന്‍ എയല്‍ലൈന്‍സ് ചെയര്‍മാന്‍ പദവിയും വഹി ച്ചു. അദ്ദേഹത്തിന്റെ വിയോഗ ത്തില്‍ രാജ്യം ഒന്നടങ്കം അ നുശോച നം രേഖപ്പെടുത്തി.
ബജാജ് വൈവിധ്യവല്‍ക്കരണത്തില്‍ നിര്‍ണായക പങ്ക്
1965ല്‍ ബജാജ് ഗ്രൂപ്പിന്റെ തലപ്പത്ത് എത്തിയ രാഹുല്‍ ബ ജാജ് കമ്പനിയുടെ വൈവിധ്യവല്‍ക്കരണത്തില്‍ നിര്‍ണാ യക പങ്കുവഹിച്ചത്. 2021 ഏപ്രില്‍ വരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്.
1938ല്‍ കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാ ന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ ബജാജ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.