Breaking News

പ്രഫഷനൽ തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ നീക്കം

മനാമ : ബഹ്‌റൈനിലെ എഞ്ചിനീയറിങ്, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയുൾപ്പെടെ ചില തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ ഒരു കൂട്ടം പാർലമെന്റ് അംഗങ്ങൾ നീക്കം നടത്തുന്നു. പാർലമെൻ്റ്  സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിൽ അഞ്ച് എംപിമാരാണ് പാർലമെന്റിൽ ഈ വിഷയത്തിൽ അടിയന്തര നിർദ്ദേശം  ഉന്നയിച്ചത്. ചില മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നത്തിനു വേണ്ടിയാണ് തിരെഞ്ഞെടുക്കപ്പെട്ട ചില തൊഴിൽ മേഖലകളിൽ നിന്ന് പ്രവാസികളെ പൂർണ്ണമായും നിരോധിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള നിർദ്ദേശം ഇവർ മുന്നോട്ട് വച്ചിട്ടുള്ളത്.
അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ്, ഹ്യൂമൻ റിസോഴ്‌സ്, കല, ഇവൻ്റുകൾ, മീഡിയ, പബ്ലിക് റിലേഷൻസ്, അക്കൗണ്ടിങ്, ബാങ്കിങ്, സെക്യൂരിറ്റി, ഡോക്യുമെൻ്റേഷൻ, കാർഗോ ക്ലിയറൻസ്, ടൂറിസ്റ്റ് ഗൈഡൻസ്  എന്നിവയുൾപ്പെടെയുള്ള  മേഖലകളിലെ പ്രവാസി റിക്രൂട്ട്‌മെൻ്റ്  നിർത്താനാ ഇവർ നിർദേശിച്ചിട്ടുള്ളത്. തൊഴിൽ രഹിതരായ നൂറുകണക്കിന് ബഹ്‌റൈനികളുണ്ട്,  പുതിയ ബിരുദധാരികൾക്ക്, പ്രവാസികളെ ആശ്രയിക്കാതെ  ജോലികൾ ഏറ്റെടുക്കാൻ കഴിയുമെന്നും അൽ ഒലൈവി പറഞ്ഞു. രാജ്യം തൊഴിലില്ലായ്മയാൽ വലയുമ്പോൾ, ഈ നിർദ്ദേശം പ്രശ്നത്തിനുള്ള യഥാർത്ഥ പരിഹാരമായി കാണണമെന്നും അദ്ദേഹം പറയുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.