Breaking News

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വാഗ്വാദം ; കേന്ദ്രത്തെ കടന്നാക്രമിച്ച് അരവിന്ദ് കെജ്രിവാള്‍

ഓക്‌സിജന്‍ അഭാവം മൂലം ഡല്‍ഹിയിലെ ആശുപത്രികളില്‍ രോഗികള്‍ മരിക്കാന്‍ കിടക്കുമ്പോള്‍ കേന്ദ്രത്തിലെ ആരുമായാണ് സംസാരിക്കേണ്ട തെന്ന് കേന്ദ്രം നിര്‍ദേശിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യുഡല്‍ഹി : കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ സാ ഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാര്‍ പങ്കെ ടുത്ത യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൊട്ടിത്തെറിച്ചത് വിവാദമായി. യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തെ കടന്നാക്രമിച്ചത് വാഗ്വാദത്തില്‍ കലാ ശിച്ചു. ഓക്‌സിജന്‍ അഭാവം മൂലം ഡല്‍ഹിയിലെ ആശുപത്രികളില്‍ രോഗികള്‍ മരിക്കാന്‍ കിടക്കു മ്പോള്‍ കേന്ദ്രത്തിലെ ആരുമായാണ് സംസാരിക്കേണ്ടതെന്ന് കേന്ദ്രം നിര്‍ദേശിക്കണമെന്ന് അരവി ന്ദ് കെജ്രിവാള്‍ പറഞ്ഞതാണു വാഗ്വാദത്തിന് ഇടയാക്കിയത്. ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം മൂലം വലിയൊരു ദുരന്തത്തിന് ഇടയാക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രധാന മന്ത്രിയോട് പറഞ്ഞു.

അതേസമയം ഉന്നതതലയോഗം രാഷ്ട്രീയം കളിക്കാനുള്ള അവസരമാക്കി കെജ്രിവാള്‍ മറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. യോഗത്തിന്റെ ദൃശ്യങ്ങള്‍ അരവിന്ദ് കെജ്രിവാള്‍ പുറത്ത് വിട്ടത് രൂക്ഷമായ വിമര്‍ശനത്തിനു വഴിവച്ചു.യോഗം തത്സമയം സംപ്രേഷണം ചെയ്യുന്നതിനെ പ്രധാനമന്ത്രി മോദി വിമര്‍ശിച്ചപ്പോള്‍ കെജ്രിവാള്‍ ഖേദം പ്രകടിപ്പിച്ചു. കോവിഡ് യോഗത്തിലെ സംഭാഷണം പരസ്യമാക്കിയത് മര്യാദകേടായെ ന്നും ഔദ്യോഗിക യോഗം പരസ്യപ്പെടുത്തുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതാദ്യമായാണ് പ്രധാനമന്ത്രിയും മുഖ്യമ ന്ത്രിമാരും തമ്മിലുള്ള സ്വകാര്യസംഭാഷണം ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യുന്നതെന്നും വിമര്‍ശനമുണ്ടായി.

കോവിഡിന്റെ മാരകമായ രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച 10 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.