Home

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ സമിതി

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സംഭവത്തില്‍ അ ന്വേഷണത്തിന് സുപ്രീം കോടതി സ്വതന്ത്ര സമിതിയെ നിയോഗിച്ചു. സു പ്രീം കോടതി യില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് സമിതിക്ക് നേതൃത്വം നല്‍കുക

ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സംഭവത്തില്‍ അന്വേ ഷണത്തിന് സുപ്രീം കോടതി സ്വതന്ത്ര സമിതിയെ നിയോഗിച്ചു. സു പ്രീം കോടതിയില്‍ നിന്നു വിരമിച്ച ജ സ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് സമിതിക്ക് നേതൃത്വം നല്‍കുക.

സുരക്ഷാ വീഴ്ചയുടെ കാരണം, ഉത്തരവാദികളാര് എന്നീ കാര്യങ്ങള്‍ അന്വേഷിക്കുന്ന സമിതി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കും.

അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്ന് നിര്‍ദേശിച്ച കോടതി അതിനാണ് ജുഡീഷ്യറിയില്‍ പരിചയം സിദ്ധിച്ച ആളെ തലപ്പത്ത് നിയോഗിക്കുന്നത് എന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷ നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ അംഗങ്ങളുമായ ബഞ്ചിന്റേതാണ് വിധി. ചണ്ഡിഗഡ് ഡിജിപി, എ ന്‍ഐഎ ഐജി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റു ള്ളവര്‍.

സുരക്ഷാ വീഴ്ച സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സ മിതി നടത്തുന്ന അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അനു വദിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആ വശ്യം കോടതി അനുവദിച്ചിരുന്നില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്ര സര്‍ ക്കാറിന് മാത്രമേ അന്വേഷി ക്കാന്‍ ആകൂ എന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാ ദം.

കേന്ദ്ര, സംസ്ഥാന അന്വേഷണങ്ങള്‍ വേണ്ട

സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്നു സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പരസ്പ രം കുറ്റപ്പെടുത്തുന്ന നിലപാടാണ് പഞ്ചാബ് സര്‍ക്കാരും കേന്ദ്രവും കോടതിയില്‍ സ്വീകരിച്ചത്.

പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ വീഴ്ചയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അന്വേ ഷണം മരവിപ്പിക്കാന്‍ കേസിന്റെ വാദത്തിനിടെ സുപ്രീം കോടതി നിര്‍ദേശം നല്‍കിയി രുന്നു. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.