പഞ്ചാബ് സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയില്‍ ആശങ്കയറിയി ച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദമാക്കാനാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. വിഷയ ത്തെപ്പറ്റി പ്രധാനമന്ത്രി പ്രസിഡന്റിനോട് കാര്യങ്ങള്‍ ധരിപ്പിച്ചു
ന്യൂഡല്‍ഹി: പഞ്ചാബ് സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയില്‍ ആശങ്കയറിയിച്ച് രാ ഷ്ട്രപതി രാംനാഥ് കോവിന്ദ്.പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടി ക്കാഴ്ച നടത്തി.സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദമാക്കാനാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. വിഷയത്തെപ്പറ്റി പ്രധാനമന്ത്രി പ്രസിഡന്റിനോട് കാര്യ ങ്ങള്‍ ധരിപ്പിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേ ശം.
ബുധനാഴ്ചയാണ് നരേന്ദ്രമോദി പഞ്ചാബ് സന്ദര്‍ശിച്ചത്. ഇതിനിടെ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്ര തിഷേധിക്കുന്നവര്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയും പതിനഞ്ച് മിനിറ്റിലധികം നേരം പ്രധാനമ ന്ത്രിയുടെ വാഹനം വഴിയില്‍ കിടക്കുകയുമാണ് ഉണ്ടായത്. ഹുസൈനിവാലയില്‍ രക്തസാക്ഷി സ്മാരക ത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാനും ഫിറോസ്പൂരില്‍ റാലിയില്‍ പങ്കെടുക്കാനും റോഡ് മാര്‍ഗം പോകുന്ന തിനിടെ ആയിരുന്നു സംഭവം.
ഡിജിപിയെ സസ്പെന്റ് ചെയ്യണമെന്ന് ഹര്‍ജി
പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടന സമര്‍പ്പി ച്ച ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. പഞ്ചാബ് ഡിജിപിയെയും ചീഫ് സെക്രട്ടറിയേ യും സസ്പെന്റ് ചെയ്യണം എ ന്നാവശ്യപ്പെട്ടാണ് ലോയേഴ്സ് വോയ്സ് ഹര്‍ജി നല്‍കിയിരിക്കു ന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.