മസ്‌കത്ത് : എ ഐ സാങ്കേതിക വിദ്യയും നൂതന റിമോര്‍ട്ട് സെന്‍സിങ്ങുമുള്ള തദ്ദേശീയമായി നിര്‍മിച്ച ആദ്യ ഉപഗ്രഹം വിക്ഷേപിച്ച് ഒമാൻ . ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ ഓര്‍ഗനൈസേഷന്‍ സുല്‍ത്താനേറ്റിന്‍റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഉപഗ്രഹമാണിത്. ഒ എല്‍-1 എന്ന പേരിലുള്ള ഉപഗ്രഹ വിക്ഷേപണത്തിന് പിന്നില്‍ ഒമാന്‍ ലെന്‍സ് എന്ന കമ്പനിയാണ്.
ഭൗമനിരീക്ഷണത്തിനുള്ള വിപുലമായ കഴിവുകള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള ഉപഗ്രഹങ്ങളുടെ കൂട്ടത്തില്‍ ആദ്യത്തേത് എന്ന പ്രത്യേകതയും ഒ എല്‍-1ന് ഉണ്ട്. പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം, റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവയുള്‍പ്പെടെ ഒമാനിലെ നിരവധി മേഖലകളെ പിന്തുണക്കുന്നതില്‍ ഈ ഉപഗ്രഹം നിര്‍ണായക പങ്ക് വഹിക്കും.
ഒമാന്‍റെ പ്രകൃതിദത്തവും നഗരപരവുമായ പ്രകൃതിദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന മികച്ച ചിത്രങ്ങള്‍ നല്‍കുന്നതിന് എ ഐ അധിഷ്ഠിത ഡാറ്റാ വിശകലനം നടത്താന്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഉപഗ്രഹം ഗുണം ചെയ്യും. ബഹിരാകാശത്ത് നിന്ന് നേരിട്ട് ദ്രുത വിശകലനങ്ങള്‍ നല്‍കുന്നതിന് നിര്‍മിത ബുദ്ധി ഉപയോഗിക്കും. ഉപഗ്രഹം വിക്ഷേപണ മേഖലയില്‍ സുല്‍ത്താനേറ്റിന്‍റെ പുതിയ കുതിപ്പിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.