ദുബായ് : പ്രവർത്തനം പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികൾക്കും പൊതുമാപ്പിൽ തൊഴിൽ രേഖകൾ നിയമാനുസൃതമാക്കാമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി.ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾ 31നു മുൻപ് പൊതുമാപ്പ് കേന്ദ്രങ്ങളെ സമീപിക്കണം. പ്രവർത്തനം നിലച്ചതോ പ്രതിസന്ധിയിലായതോ ആയ കമ്പനികളിലെ ജീവനക്കാർക്ക് പുതിയ തൊഴിൽ സാധ്യതയുണ്ടെങ്കിൽ അതു ലഭിക്കാനുള്ള നടപടി സ്വയം സ്വീകരിക്കാം.
രാജ്യം വിടാൻ താൽപര്യമുള്ളവർക്ക് എക്സിറ്റ് പാസ് ലഭിക്കും. രേഖകൾ നിയമാനുസൃതമാക്കാൻ തൊഴിലാളികൾ വെല്ലുവിളി നേരിട്ടാൽ അത് പരിഹരിക്കാൻ വിവിധ കാര്യാലയങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചാണ് അതോറിറ്റി നടപടികൾ പൂർത്തിയാക്കുക.കമ്പനി പാർട്നർ, സംരംഭകൻ എന്നീ തസ്തികയിലുള്ളവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ഇവർക്ക് രാജ്യം വിടാൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ പൂർത്തിയാക്കുകയാണ് ആദ്യപടി.
ഇതു പൂർത്തീകരിച്ചാൽ പൊതുമാപ്പിൽ രാജ്യം വിടാം. ‘ഏറ്റവും സുരക്ഷിതമായ സമൂഹം’ എന്ന സന്ദേശവുമായി 2 മാസമായി നടക്കുന്ന പൊതുമാപ്പ് നടപടി ഈ മാസം 31നു പൂർത്തിയാകും.പിഴ ഒഴിവാക്കാനും ഓഫിസുകളിലെ തടസ്സങ്ങൾ നീക്കാനും ഇതുവഴി സാധിക്കും. നിയമലംഘകർക്ക് പുതിയ സുസ്ഥിര തൊഴിൽ സാഹചര്യം സൃഷ്ടിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.