News

പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിംഗിന്റെ നേതൃത്വ ത്തിൽ കോവിഡ് അവലോകനം യോഗം ചേർന്നു.

ന്യൂഡൽഹി: രാജ്യത്തെ നിലവിലെ കോവിഡ്-19 സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് ഭരണകൂടങ്ങളെ സഹായിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം, മൂന്ന് സർവീസുകൾ, ഡി.ആർ.ഡി.ഒ, മറ്റ് പ്രതിരോധ സംഘടനകൾ എന്നിവ നടത്തുന്ന ശ്രമങ്ങളെ രക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് അവലോകനം ചെയ്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു യോഗം.
യോഗത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, മൂന്ന് സർവീസ് മേധാവികൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിൽ ഡി‌.ആർ‌.ഡി‌.ഒ സ്ഥാപിക്കുന്ന പ്രത്യേക കോവിഡ് ആശുപത്രികൾ, സൈനിക ആശുപത്രികളിൽ അധിക ആശുപത്രി കിടക്കകൾ സൃഷ്ടിക്കൽ, പി‌.എം കെയേഴ്സ് ഫണ്ടിനു കീഴിലുള്ള പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ (പി‌.എസ്‌.എ) ഓക്സിജൻ പ്ലാന്റുകൾ വിതരണം ചെയ്യുക, നിലവിലെ ആവശ്യം പരിഗണിച്ച്‌ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും എണ്ണം ഉയർത്തുക എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യോഗം.
മെഡിക്കൽ ഓക്സിജൻ കണ്ടെയ്നറുകൾ, മറ്റ് ആരോഗ്യ ഉപകരണങ്ങൾ എന്നിവ വിദേശത്ത് നിന്ന് എത്തിക്കുന്നതിന് ഇന്ത്യൻ നാവിക കപ്പലുകൾ നൽകുന്ന ലോജിസ്റ്റിക് പിന്തുണയും യോഗത്തിൽ എടുത്തുപറഞ്ഞു. ആരോഗ്യ ഉപകരണങ്ങൾ എത്തിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തും വ്യോമസേനാ നടത്തിയ 990 യാത്രകളും യോഗം വിലയിരുത്തി.

കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിൽ പ്രതിരോധ മന്ത്രാലയവും മറ്റ് പ്രതിരോധ സംഘടനകളും നൽകുന്ന സഹായങ്ങൾ സംബന്ധിച്ച് 2021 ഏപ്രിൽ 20 ന് ശേഷം രക്ഷ മന്ത്രി നടത്തുന്ന നാലാമത്തെ അവലോകന യോഗമാണിത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.