ഗന്ധ്വാനി മണ്ഡലത്തിലെ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഉമംഗ് സിംഗാറിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
ഭോപ്പാല്‍ : കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ആത്മഹത്യാകുറിപ്പെഴുതി വെച്ച് യുവതി ജീവ നൊടുക്കി. ഗന്ധ്വാനി മണ്ഡലത്തിലെ എംഎല്‍എ യും മുന്‍ മന്ത്രിയുമായ ഉമംഗ് സിംഗാറിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബാല സ്വദേശിനി സോണിയ ബരദ്വാജി(38)നെയാണ് ആത്മഹത്യ ചെയ്തത്.
സംഭവ സ്ഥലത്ത് നിന്നും സോണിയ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് കണ്ടെടു ത്തു .’ഉമംഗ് സിംഗാറിന്റെ ജീവിതത്തില്‍ ഒരിടം നേടാന്‍ ആഗ്രഹിച്ചു. എന്നാല്‍ അത് നടന്നില്ല. അതി നാല്‍ ജീവനൊടുക്കുന്നു’ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ഉമംഗ് സിംഗാറിനെ ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് സോണിയ പരിചയപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ ഉമംഗ് സിംഗാറി ന്റെ വീട്ടില്‍ താമസിച്ചിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവം നടക്കുമ്പോള്‍ ഉമംഗ് സിംഗാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച്ച മുറി തുറക്കാതായതോടെ വാതില്‍ ചവുട്ടി തുറന്ന് അകത്തെത്തിയ ജോലിക്കാരാണ് സോണിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.