പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍ ഉണ്ടാകും. എംഎല്‍എമാരില്‍ കൂടുതല്‍ പേരുടെ പിന്തുണ കിട്ടിയ സാഹചര്യത്തില്‍ രമേശ് ചെന്നി ത്തല തുടരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. എന്നാല്‍ വിഡി സതീശന് നറുക്ക് വീഴുമെന്നാണ് മാറ്റത്തിനായി മുറവിളി ഉയര്‍ത്തുന്നവരുടെ കണക്ക് കൂട്ടല്‍
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ അന്തിമതീരുമാനം കോണ്‍ഗ്രസ് ഹൈ ക്കമാന്‍ഡിന്റേത്. തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. എം.എല്‍.എമാര്‍, എം.പിമാര്‍, രാഷ്ട്രീ യകാര്യസമിതി അംഗങ്ങള്‍ എന്നിവരില്‍ നിന്നും ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും കഴിഞ്ഞ ദിവസം അഭിപ്രായം തേടിയിരുന്നു. ഇരുവരും ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ ഉടന്‍തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിവരങ്ങള്‍ ധരിപ്പിച്ചു. അന്തിമ തീരുമാനത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടും നിര്‍ണായക മാകും.
എംഎല്‍എമാരില്‍ കൂടുതല്‍ പേരുടെ പിന്തുണ കിട്ടിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല തുടരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവ രുടെ പ്രതീക്ഷ. എന്നാല്‍ വിഡി സതീശന് നറുക്ക് വീഴുമെന്നാണ് മാറ്റത്തിനായി മുറവിളി ഉയര്‍ത്തുന്നവരുടെ കണക്ക് കൂട്ടല്‍. 21ല്‍ 19 പേ രുടെയും പിന്തുണ ചെന്നിത്തലക്കെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഗ്രൂപ്പിന് അതീതമായ പിന്തുണയുണ്ടായെന്ന് സതീശന്‍ അനുകൂലി കള്‍ വാദിക്കുന്നു. ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ പിന്തുണച്ചിട്ടും എ ഗ്രൂപ്പ് അംഗങ്ങളില്‍ ചിലര്‍ സതീശനെ പിന്തുണച്ചെന്നാണ് വിവരം.
സമവായമെന്ന നിലക്ക് മുല്ലപ്പള്ളിക്കും തുടര്‍ അവസരം നല്‍കുന്നതില്‍ ഐ ഗ്രൂപ്പിലെ ചെന്നിത്തല അനുകൂലികള്‍ക്ക് എതിര്‍പ്പില്ല. 21 എംഎല്‍എമാരില്‍ 12 പേര്‍ ഐ ഗ്രൂപ്പും, 9 പേര്‍ എ ഗ്രൂപ്പുമാണ്. ഇതില്‍ സുധാകരന്‍, കെ സി വേണുഗോപാല്‍ പക്ഷക്കാരുമുണ്ട്. ദേശീയ തലത്തില്‍ ചുമതല നല്‍ കാനുള്ള ആലോചനകളില്‍ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. പൊതുവെ ദുര്‍ബല മായ ഹൈക്കമാന്‍ഡും കേരളത്തിലെ പുനഃസംഘടനയില്‍ ധര്‍മ സങ്കടത്തിലാണെന്നാണ് വിവരം.
അതെസമയം നിരീക്ഷക സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ.ആ ന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേ ണുഗോപാല്‍, ജനറല്‍ സെക്രട്ടറി താരീഖ് അന്‍വ ര്‍ എന്നിവര്‍ ചര്‍ച്ച നടുത്തും. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരാന്‍ ആഗ്രഹിക്കു ന്നുണ്ടെങ്കിലും വി.ഡി.സതീശന്റെ പേരിനാണ് മുന്‍ഗണനയെന്നാണ് സൂചന.സംഘടനയില്‍ നേതൃ ത്വ മാറ്റം വേണമെന്ന കാര്യത്തില്‍ പാര്‍ട്ടി യിലെ ഉന്നത നേതൃത്വത്തിന് അഭിപ്രായ ഭിന്നതയില്ല. കൂടുതല്‍ യുവ എം.എല്‍.എമാര്‍ വി.ഡി. സതീശനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.