മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കോഴിക്കോട് പാ ലോര്‍മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ അജിത, അച്ഛന്‍ അനിരുദ്ധന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്
കോഴിക്കോട് :പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളേയും ഭര്‍ത്താവിനേയും ആക്രമിക്കാന്‍ മാതാപിതാക്ക ളുടെ ക്വട്ടേഷന്‍. മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്‍കി യ സംഭവത്തില്‍ കോഴിക്കോട് പാലോ ര്‍മല സ്വദേശികളായ പെണ്‍കുട്ടിയുടെ അമ്മ അജിത,അച്ഛന്‍ അനിരുദ്ധന്‍ എന്നിവരടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റുചെയ്തതു.
പ്രണയ വിവാഹത്തിന് പിന്തുണ നല്‍കിയതിന് പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ബന്ധുവിനും സുഹൃ ത്തിനും നേരത്തെ മര്‍ദനമേറ്റിരുന്നു. ഭര്‍ത്താവിന്റെ ബന്ധുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരുടെയും സുഹൃത്ത് കയ്യാലത്തോടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്.
കോവൂരിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനം അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോള്‍ വീടിന് മുന്‍വശത്തു വെച്ചായിരുന്നു അക്രമം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം ഹെ ല്‍മറ്റ് അഴിക്കാന്‍ പറയുകയും പിന്നാ ലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമായിരുന്നു പരാതി. അക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ക്കും പരിക്കേറ്റു. ബ ഹളം കേട്ട് വീട്ടില്‍ നിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓ ടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റിനീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.