Breaking News

പ്രകൃതി വാതക ശേഖരം, ക്രൂഡ് ഓയിൽ കയറ്റുമതി; എണ്ണ ഉൽപാദനത്തിൽ ഗൾഫ് രാജ്യങ്ങൾ ഒന്നാമത്.

ജിദ്ദ : എണ്ണ ഉൽപാദനത്തിലും  എണ്ണ ശേഖരത്തിലും ക്രൂഡ് ഓയില്‍ കയറ്റുമതിയിലും പ്രകൃതി വാതക ശേഖരത്തിലും ഗള്‍ഫ് രാജ്യങ്ങള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ജി.സി.സി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ പുറത്തുവിട്ട ഡാറ്റകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  എണ്ണ ഉല്‍പാദനത്തിൽ അടക്കമുള്ള ആഗോള ഊര്‍ജ സൂചകങ്ങളില്‍ ജി.സി.സി രാജ്യങ്ങള്‍ ഒന്നാം സ്ഥാനത്താണ്.പ്രകൃതിവാതക കയറ്റുമതിയുടെ കാര്യത്തില്‍ ജി.സി.സി രാജ്യങ്ങള്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്തും വിപണനം ചെയ്യപ്പെടുന്ന പ്രകൃതിവാതകത്തിന്റെ ഉല്‍പാദനത്തില്‍ മൂന്നാം സ്ഥാനത്തുമാണ്. 2023 ല്‍ ജി.സി.സി രാജ്യങ്ങള്‍ പ്രതിദിനം 1.7 കോടി ബാരല്‍ അസംസ്‌കൃത എണ്ണ വീതം ഉല്‍പാദിപ്പിച്ചു. ഇത് മൊത്തം ആഗോള ക്രൂഡ് ഓയില്‍ ഉല്‍പാദനത്തിന്റെ 23.2 ശതമാനമാണ്.
2023 ലെ കണക്കുകള്‍ പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ 511.9 ബില്യൻ ബാരല്‍ അസംസ്‌കൃത എണ്ണ ശേഖരമുണ്ട്. ഇത് മൊത്തം ആഗോള അസംസ്‌കൃത എണ്ണ ശേഖരത്തിന്റെ 32.6 ശതമാനമാണ്. 2023 ല്‍ ഗള്‍ഫ് രാജ്യങ്ങളുടെ അസംസ്‌കൃത എണ്ണ കയറ്റുമതി പ്രതിദിനം 1.24 കോടി ബാരലായിരുന്നു. മൊത്തം ആഗോള ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 28.2 ശതമാനം ഗള്‍ഫ് രാജ്യങ്ങളുടെ വിഹിതമായിരുന്നു.
2023 ല്‍ ജി.സി.സി രാജ്യങ്ങള്‍ 151.86 കോടി ബാരല്‍ വ്യത്യസ്ത ഇനം ഇന്ധനങ്ങള്‍ കയറ്റി അയച്ചു. ഇത് ആഗോള ഇന്ധന കയറ്റുമതിയുടെ 13.4 ശതമാനമാണ്. 2022 നെ അപേക്ഷിച്ച് 2023 ല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഇന്ധന കയറ്റുമതിയില്‍ 7.1 വര്‍ധന രേഖപ്പെടുത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.