റിയാദ് : വികസ്വര രാജ്യങ്ങളിൽ പോളിയോ നിർമാർജ്ജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൻ ഡോളറിന്‍റെ പദ്ധതികൾ നടപ്പാക്കി. പലസ്തീൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, സൊമാലിയ, ഇറാഖ്, പാക്കിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് വഴി പണം നിക്ഷേപിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്.
ഈ പ്രദേശങ്ങളിലെ ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിലും ജീവൻ രക്ഷാ സേവനങ്ങൾ നൽകുന്നതിലും സൗദി അറേബ്യ പ്രാധാന്യം നൽകുന്നുണ്ട്. യുനിസെഫ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഗ്ലോബൽ അലയൻസ് ഫോർ വാക്‌സീൻസ് ആൻഡ് ഇമ്മ്യൂണൈസേഷൻ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ പോളിയോ നിർമാർജ്ജനത്തിന് 57.67 ദശലക്ഷം ഡോളർ രാജ്യം സംഭാവന നൽകി.
കൂടാതെ മൊത്തം 15 ദശലക്ഷം ഡോളർ മുതൽമുടക്കിൽ പോളിയോ, മീസിൽസ് നിർമാർജ്ജന പദ്ധതികൾ പല രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. 2016-ൽ കെഎസ്‌റെലീഫ് 15,000 ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സീനുകളും 15,000 ഡോസ് പോളിയോ വാക്‌സീനുകളും പലസ്തീനിയൻ ആരോഗ്യ മന്ത്രാലയത്തിന് എത്തിച്ചുനൽകിയിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.