പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍. കരുനാഗപള്ളിയിലെ പിഎഫ്‌ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ സെന്ററി ലെത്തി അബ്ദുല്‍ സത്താറിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്
കൊല്ലം : പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍. കരുനാ ഗപള്ളിയിലെ പിഎഫ്‌ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ സെന്ററിലെത്തി അബ്ദുല്‍ സത്താ റിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
കരുനാഗപ്പള്ളി എസിപി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്ത ത്. തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് അബ്ദുല്‍ സത്താറിനെ കൊണ്ടു പോയി. ഹര്‍ത്താല്‍ ആഹ്വാനത്തിന് ശേഷം ഒളിവില്‍ പോയ സത്താര്‍ കഴിഞ്ഞ ദിവസമാണ് കരുനാ ഗപ്പള്ളിയിലെ വീട്ടിലെത്തിയതെന്നാണ് സൂചന. കരുനാഗപ്പള്ളിയിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദ ക്ഷിണമേഖലാ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്.
ഇന്ന് രാവിലെ മുതല്‍ അബ്ദുല്‍ സത്താര്‍ കാരുണ്യ സെന്ററിലുണ്ടായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. നിരവധി പ്രവര്‍ത്തകരും ഇവിടെ എത്തിയിരുന്നു. അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും അദ്ദേഹം നല്‍കിയതായാണ് വിവരം. അറസ്റ്റ് പ്രതിക്ഷിച്ച് തന്നെയാണ് അദ്ദേഹം സെന്ററില്‍ നിന്നതെന്നാണ് വിലയിരുത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവ സങ്ങളില്‍ റെയ്ഡ് നടക്കുമ്പോള്‍ അദ്ദേഹം നാട്ടില്‍ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് ഇന്ന് രാവിലെ യോടെ തിരിച്ചെത്തുകയായിരുന്നുവെന്നാണ് വിവരം.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുല്‍ സത്താ റും പ്രതിയാണെന്ന് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാ ല്‍ ഇദ്ദേഹം ഒളിവിലാണെന്നും എന്‍ഐഎ സൂചിപ്പിച്ചിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.