Home

ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ദുര്‍ഗാഷ്ടമി ദിനമായ ഒക്ടോബര്‍ മൂന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയ ങ്ങള്‍ക്കും പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഉന്നതവി ദ്യാ ഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ പ്രെഫഷ ണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാ ന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം

തിരുവനന്തപുരം: ദുര്‍ഗാഷ്ടമി ദിനമായ ഒക്ടോബര്‍ മൂന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാ ലയങ്ങള്‍ക്കും പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂ ഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍ക്കും അവധി നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരു മാനം.നവരാത്രിയോടനുബന്ധിച്ചാണ് അവധി. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തിക
മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഓരോ ജില്ലയിലും ഒരോ അസിസ്റ്റന്റ് ജിയോളജിസ്റ്റിന്റെ അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഡോ.സന്തോഷ് ബാബുവിന്റെ
സേവന കാലാവധി ദീര്‍ഘിപ്പിച്ചു
കേരളസ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ട റായ ഡോ. സന്തോഷ് ബാബുവിന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു. പ്രി ന്‍സിപ്പല്‍ സെക്രട്ടറിയു ടെ റാങ്കിലും സ്‌കെയിലിലും 11.10.2022 മുതല്‍ പ്രാബല്യത്തില്‍ രണ്ട് വര്‍ഷത്തേക്ക് പുനര്‍നിയമന വ്യവസ്ഥയിലാണ് ദീര്‍ഘിപ്പിച്ചത്.

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ വര്‍ക്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരളമി ഷന്‍ ചീഫ് മിഷന്‍ ഡയറക്ടര്‍/എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ അധിക ചുമതലകളും നല്‍കി.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സൂപ്പര്‍ ന്യൂമററിയായി രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സാധൂകരിച്ചു
ഓക്‌സ്‌ഫോര്‍ഡ്, മാഞ്ചസ്റ്റര്‍, സെയ്ജന്‍, എഡിന്‍ബര്‍ഗ് സര്‍വകലാശാലകളുമായി കേരള ഡിജിറ്റല്‍ സര്‍വകലാശാല ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന നാല് ധാരണപത്രങ്ങള്‍ അംഗീകരിച്ച് ഒപ്പ് വയ്ക്കുന്നതിന് ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലറെ ചുമലപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.