Home

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം, കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍ നടപടി

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതോടെ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത. കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ പൊലീസ് തുടര്‍ നടപടികള്‍ ആരംഭിക്കും

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരു മാനം വന്നതോടെ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത നിര്‍ദേശം. കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ പൊലീസ് തുടര്‍ നടപടികള്‍ ആരംഭിക്കും.

പിഎഫ്‌ഐ ഓഫീസുകള്‍ സീല്‍ ചെയ്യും. റെയ്ഡും പരിശോധനകളും തുടരും. ക്യാമ്പുകളിലെ പൊലീ സിനെ സജ്ജമാക്കി നിര്‍ത്താന്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ ത്താന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ സംസ്ഥാ നത്ത് ഉണ്ടായേക്കാവുന്ന അക്രമ സാദ്ധ്യതകള്‍ കണക്കിലെടുത്താണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവി ച്ചിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ച് നിരവധി പേര്‍ സംസ്ഥാനത്ത് രംഗത്തെത്തുന്നുണ്ട്. എന്നാല്‍ നടപടിക്കെതിരെയും വിവിധ ഇടങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ ന്നു വരുന്ന സാഹചര്യമാണ് ഉള്ളത്. രാജ്യവ്യാപകമായി അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച നടപടിയി ല്‍ പ്രതിഷേധിച്ച് സംസ്ഥാന ത്ത് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് പോപ്പുലര്‍ ഫ്രണ്ട് അഴിച്ച് വിട്ടത്. സംഭവത്തില്‍ പൊലീസിനെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ ച്ച ആവര്‍ത്തിക്കാതിരിക്കുന്നതിന് കൂടി വേണ്ടിയാണ് ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.