പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍ പ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പിഎഫ്‌ഐയെ നിയമ വിരുദ്ധ സംഘ ടനയായി പ്രഖ്യാപിച്ചത്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എ ന്‍സിഎച്ച്ആര്‍ഒ, റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, നാഷണല്‍ വ്യുമ ണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നീ പിഎഫ്‌ഐയുടെ എട്ട് അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെ ടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പിഎഫ്‌ഐയെ നിയമ വിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച ത്. രാജ്യവ്യാപക റെയ്ഡിന് പിന്നാലെയാണ് നടപടി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്ന നിലയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നും ചൂണ്ടിയാണ് നിരോധനം.
കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നീ പിഎഫ്‌ഐയുടെ എട്ട് അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഎ ഫ്‌ഐ ഓഫീസുകള്‍ സീല്‍ ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.പിഎഫ്‌ഐ ഉള്‍പ്പെട്ട കേസു കളില്‍ കടുത്ത നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സമുദായത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, രാജ്യദ്രോഹ പ്രവര്‍ത്തനം, ഭീകര ഗ്രൂപ്പായ ഐഎസുമായുള്ള ബന്ധം, ഭീകര സംഘടനകളില്‍ ചേര്‍ന്നു, വിദേശ ത്ത് നിന്ന് ഫണ്ടുകള്‍ സ്വീകരിക്കല്‍ തുടങ്ങിയവ ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമായും മൂന്ന് ആരോപണങ്ങ ളാണ് പിഎഫ്ഐയ്ക്ക് എതിരെ ഉണ്ടായിരുന്നത്. ഒന്നാമത്തേത് ഭീകരവാദം, രണ്ടാമത്തേത് ഭീകരവാദ പ്രവ ര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം നടത്തി, മൂന്നാമത്തേത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീ ലനം നടത്തി എന്നിവ. ഈ ആരോപണങ്ങളാണ് ഇഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ അ ന്വേഷിച്ചുകൊണ്ടിരുന്നത്.
രാജ്യവ്യാപകമായി കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്ഡില്‍ 250ഓളം പിഎഫ്ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. സിമി നിരോധനം ഓര്‍മിപ്പിച്ചാണ് നിരോധനം. 2001 സെപ്തംബര്‍ 26നാണ് സിമിയെ നിരോധിച്ചത്. ദേശിയ സുരക്ഷാ ഏജന്‍ സി പിഎഫ്ഐയുടെ പ്രധാന നേതാക്കളെ കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റഡിയിലെടുക്കുകയും ചോ ദ്യം ചെയ്യുകയും ചെയ്തിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.