Breaking News

പോക്സോ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം ; അഞ്ജലിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്, സൈജു തങ്കച്ചനായി തെരച്ചില്‍

ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ലൈംഗിക പീഡനക്കേസില്‍ പ്രതിയായ അഞ്ജ ലി റീമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടിലെ ത്തിയാണ് നോട്ടീസ് കൈമാറിയത്

കൊച്ചി: നമ്പര്‍ 18 പോക്സോ കേസില്‍ പ്രതിയായ അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ലൈം ഗിക പീഡനക്കേസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാക ണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി.

അതേസമയം കേസില്‍ ഒളിവില്‍ കഴിയുന്ന സൈജു തങ്കച്ചനായി തെരച്ചില്‍ തുടരുന്നു. സൈജുവിന്റെ വസതിയില്‍ പൊലീസ് ഇന്നലെ എത്തി. കേസിലെ രണ്ടാം പ്രതിയാ യ സൈജു തങ്കച്ചന്‍ ഇന്ന് കീഴടങ്ങി യേക്കും. പോക്സോ കേസിലെ മുഖ്യപ്രതി ഹോട്ടലുടമ റോയി ജെ വയലാട്ട് ഇന്നലെ പൊലീസില്‍ കീഴടങ്ങി യിരുന്നു. റോയി വയലാട്ടിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി യെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പി ച്ചുവെന്നാണ് റോയ് വ യലാറ്റിനെതിരായ കേസ്. ഇരുവരും സമര്‍പ്പി ച്ച മുന്‍കൂര്‍ ജാമ്യാ പേക്ഷ ഹൈക്കോ ടതി തള്ളിയിരുന്നു. ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചന്‍ എന്നിവരെ കസ്റ്റഡിയില്‍ ചോ ദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീക രിച്ചാ ണ് നടപടി. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹനാപ കടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാറ്റിനും സൈജു തങ്കച്ചനും പ്രതി കളാണ്.

തങ്ങള്‍ക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും, മൂന്ന് മാസം കഴിഞ്ഞ് പെണ്‍കുട്ടി യും അമ്മയും പരാതി നല്‍കിയത് അതിന്റെ തെളിവാണെന്നുമാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികള്‍ ആവര്‍ത്തിച്ചു. എന്നാല്‍ കോടതി പ്രതികളെ കസ്റ്റഡിയില്‍ ചോ ദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുകയായിരുന്നു. അതേസമയം, കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.