Breaking News

പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കി യുവതി ; ലക്ഷങ്ങള്‍ നഷ്ടമായി,കൂടുതല്‍ ഉദ്യോഗസ്ഥര്‍ കെണിയില്‍ വീണതായി സൂചന

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമാണ് യുവതി പൊലീസുകാരെ തട്ടിപ്പിന് ഇരയാക്കിയത്. പരിചയപ്പെടുന്നവരുമായി ലൈംഗിക ബ ന്ധത്തിലേര്‍പ്പെടാന്‍ യുവതി യാണ് മുന്‍കൈ യ്യെടുത്തിരുന്നത്. പിന്നീട് ഗര്‍ഭിണിയാണെന്ന് ഇരകളെ അറിയിക്കുകും ഗര്‍ഭഛിദ്രം നടത്താന്‍ പണം ആവശ്യപ്പെടുകയും ചെയ്യും.

തിരുവനന്തപുരം: പൊലീസുകാരെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയെടുക്കുന്ന യുവതിക്കെതി രെ കേസ്. കൊല്ലം അഞ്ചല്‍ സ്വദേശിനിക്കെതിരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ് കേ സെടുത്തത്. കൊല്ലം റൂറല്‍ പൊലീസിലെ എസ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേ സ് രജിസ്റ്റര്‍ ചെയ്തത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമാണ് യുവതി പൊലീസുകാരെ തട്ടിപ്പിന് ഇരയാക്കി യത്. പരിചയപ്പെടുന്നവരുമായി ലൈംഗിക ബ ന്ധത്തിലേര്‍പ്പെടാന്‍ യുവതിയാണ് മുന്‍കൈയ്യെ ടുത്തിരുന്നത്. പിന്നീട് ഗര്‍ഭിണിയാണെന്ന് ഇരകളെ അറിയിക്കുകും ഗര്‍ഭഛിദ്രം നടത്താന്‍ പണം ആവശ്യപ്പെടുകയും ചെയ്യും.

ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയോ പൊലീസുകാരുടെ താമസ സ്ഥലങ്ങളിലോ ഹോട്ടലുകളിലോ ആണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഗര്‍ഭിണിയാണെന്ന് അറിയിച്ച ശേഷം പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ പണം ആവശ്യപ്പെടും. കുരുക്കിപ്പെടുന്ന പൊലീസുകാരില്‍ നിന്നും പതിനായിര ങ്ങളും ലക്ഷങ്ങളുമാണ് യുവതി തട്ടിച്ചെടുത്തത്. കുടുംബ ജീവിതം തകരുമെന്ന ഭീതിയില്‍ ആരും പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. പരിചയപ്പെടുന്നവരില്‍ നിന്നും മറ്റുള്ളവരിലേക്ക് ബന്ധം വ്യാ പിപ്പിക്കുന്നതായിരുന്നു യുവതിയുടെ രീതി.

ഫോണിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചായിരുന്നു കൊല്ലം റൂറല്‍ പൊലീസിലെ എസ്ഐ യെ യുവതി കുടുക്കിയത്. ഒരു ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു. കൂടാതെ മാനസി കമായും അല്ലാതെയും ഭീഷണിപ്പെടുത്തി സംഘര്‍ഷത്തിലാക്കുന്നുവെന്നും എസ്ഐ പരാതിയില്‍ പറയുന്നു.

കൂടുതല്‍ പൊലീസുകാരെ യുവതി കെണിയില്‍ വീഴ്ത്തിയതായി സംശയമുയരുന്നുണ്ട്. ഡിവൈഎ സ്പി റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ യുവതിയു ടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടു കള്‍.എഡിജിപി റാങ്കിലും ഐജി റാങ്കിലും ഉള്‍പ്പെട്ട രണ്ട് ഉദ്യോഗസ്ഥരും ഇരകളായെന്നും സൂച നകളുണ്ട്.

നേരത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ ഹണി ട്രാപ്പ് ആരോപണം ഉയര്‍ന്നതിനെ ത്തു ടര്‍ന്ന് അപരിചിതരുമായി ബന്ധം സ്ഥാപിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. കെണിയില്‍ അ കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരത്ത് താമസമാക്കിയ കൊല്ലം അഞ്ചല്‍ സ്വദേശിനിയാണ് അന്നും പൊലീസുകാരെ കുടുക്കിയത്.

തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നഴ്‌സും മറ്റൊരു യുവാവും യുവതിക്ക് സഹായം ചെയ്തു നല്‍കിയെ ന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. യുവതി ഗര്‍ഭിണിയാ ണെന്ന റിപ്പോര്‍ട്ട് സംഘടിപ്പിച്ച് നല്‍കിയത് നഴ്‌സാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നഴ്‌സ് ന ല്‍കുന്ന റിപ്പോര്‍ട്ടാണ് യുവതി പ്രധാന ആയുധമാക്കിയത്. റിപ്പോര്‍ട്ട് കാണിച്ചുള്ള ഭീഷണിക്കു മു ന്നില്‍ പൊലീസുകാര്‍ വഴങ്ങുകയായി രുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.