കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത് ദത്തുനല്‍കിയ സംഭവത്തില്‍ അമ്മ അനുപമ ഹൈക്കോട തിയിലേക്ക്.പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കുഞ്ഞിനെ കണ്ടെത്താന്‍ ഹൈക്കോട തിയെ സമീപിക്കുമെന്നും അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത് ദത്തുനല്‍കിയ സംഭവത്തില്‍ അമ്മ അനു പമ ഹൈക്കോടതിയിലേക്ക്.പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കുഞ്ഞിനെ കണ്ടെത്താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു. നിരന്തരം പരാതി നല്‍കിയിട്ടും പൊലീസ് നി രുത്തരവാദപരമായാണ് ഇടപെ ട്ടത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ വ്യക്തമാക്കി. ചൊവ്വാഴ്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാണ് തീരുമാനം. അഭിഭാഷകരുമായി നട ത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്.
കുഞ്ഞിനെ ദത്ത് നല്‍കിയതിന്റെ അവസാന നടപടിക്രമങ്ങള്‍ പുരോഗമിക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിയിലെ നടപടിക്രമങ്ങളില്‍ കക്ഷി ചേരാനും ആലോചനയു ണ്ട്. സംഭവം വിവാദമായതോടെ ശി ശുക്ഷേമ സമിതിയില്‍ നിന്ന് ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിര്‍ത്തിവെ ക്കാന്‍ കോടതിയോട് ആവശ്യപ്പെടാന്‍ ഗവണ്‍മെന്റ് പ്ലീഡറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ശിശുക്ഷേമ സമിതിയുടേത് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തല്‍. വകുപ്പു തല അന്വേഷണത്തിന് ഉത്ത രവിറ ങ്ങി.
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തിലാണ് ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നില്‍ അനുപമ നിരാഹാരമിരുന്നത്. സമരം ആരംഭിക്കും മുമ്പ് മന്ത്രി വീണ ജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് നിയമസഹായം ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെ അനുപമക്ക് അനുകൂലമായ രീതിയില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. അതിനിടെ അനുപമയ്ക്കും ഭര്‍ത്താവ് അജിത്തിനും എതിരെ അജി ത്തിന്റെ മുന്‍ഭാര്യ രം?ഗത്തെത്തി. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയതെന്ന് നസിയ മാധ്യമങ്ങളോട് പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.