Breaking News

‘പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്’; ആനി രാജയെ അനുകൂലിച്ച് പ്രതികരണം, ഡി രാജയ്ക്കെതിരെ സിപിഐയില്‍ വിമര്‍ശനം

കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്ന വിവാദവുമായി ബന്ധപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ നടത്തിയ പ്രതികരണ ത്തില്‍ സംസ്ഥാന ഘടകം അതൃപ്തി അ റിയിക്കും

തിരുവനന്തപുരം: വിവാദ പ്രസ്താവന നടത്തിയ ആനി രാജയെ ന്യായികരിച്ച ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്നു സംശയിക്കുന്നതായി മാധ്യമങ്ങളോടു പറഞ്ഞ പാര്‍ട്ടി നേതാവ് ആനി രാജയാണ് വിവാദത്തിനു തിരി കൊളുത്തിയത്. ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യാ യീകരിച്ചത്.

ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്‌സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു. എന്നി ട്ടും ആനി രാജയെ ന്യായീകരിച്ചതിലാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനത്തിന് കാരണം. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശി ക്കപ്പെടുമെന്ന് ഡി രാജ പറഞ്ഞിരുന്നു.

സംസ്ഥാന ഘടകം നിലപാട് വ്യക്തമാക്കിയിട്ടും ആനി രാജെ അനുകൂലിക്കുന്ന പ്രതികരണമാണ് ഡി രാജയില്‍നിന്നുണ്ടായത്. ഇന്നു ചേര്‍ന്ന നി ര്‍വാഹക സമിതിയില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ ശനം ഉയര്‍ന്നു. ജനറല്‍ സെക്രട്ടറിയടെ പ്രസ്താവനയില്‍ അതൃപ്തി അറിയിക്കാന്‍ യോഗം തീരുമാ നിക്കുകയായിരുന്നു.

സംസ്ഥാനത്തെ കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ സംസ്ഥാന ഘടകത്തോട് ആലോചിക്ക ണ മെന്ന കീഴ്വഴക്കം മറികടന്നാണ് ആനിരാ ജ യുടെ പ്രസ്താവന എന്നായിരുന്നു വിമര്‍ശനം. കേരള ത്തിലെ പൊലീസിനെപ്പറ്റി സിപിഐക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്ന് സംസ്ഥാന സെക്ര ട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തു.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടു മാധ്യമമങ്ങളോടു പ്രതികരിക്കുന്ന തി നിടയിലാണ് ആനി രാജ പൊലീസിനെ വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ പല തീരുമാനങ്ങളും പൊലീ സിലെ ഒരു വിഭാഗം അട്ടിമറിക്കുകയാണെന്ന് അവര്‍ ആരോപിച്ചിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.