ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെ പി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ആണ് ഗുസ്തി താരത്തിന്റെ മുഖത്തടിച്ചത്. റാ ഞ്ചിയില്‍ നടന്ന പതിനഞ്ചു വയസില്‍ താഴെയുള്ളവര്‍ ക്കുള്ള ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം
ന്യൂഡല്‍ഹി: പൊതുവേദിയില്‍ യുവ ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി. ലൈംഗികാരോ പണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സി ങ് ആണ് ഗുസ്തി താരത്തിന്റെ മുഖത്തടിച്ചത്. റാഞ്ചിയില്‍ നടന്ന പതിനഞ്ചു വയസില്‍ താഴെയുള്ളവര്‍ ക്കുള്ള ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം.
പതിനഞ്ചു വയസ് കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി യുവാവിനെ സംഘാടകര്‍ മത്സരിക്കുന്നതില്‍ നിന്നു മാറ്റി നിര്‍ത്തിയിരുന്നു. ഇതില്‍ പരാതി പറയാനാണ് യുവാവ് വേദിയില്‍ എത്തിയത്. മത്സരിക്കാന്‍ അനുവദി ക്കണമെന്ന യുവാവിന്റെ ആവശ്യം ബ്രിജ്ഭൂഷണ്‍ തള്ളി. തുടര്‍ന്നും യുവാവ് അഭ്യര്‍ഥന തുടര്‍ന്നപ്പോള്‍ രോഷാകുലനായ എംപി നിയന്ത്രണം വിട്ടുപെരുമാറുകയായിരുന്നു. എംപി യുവാവിനെ തള്ളുന്നതും മുഖത്ത് അടിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എംപി യുവാവിനെ ത ള്ളിമാറ്റുകയും മുഖത്ത് അടിക്കുകയും ചെയ്ത ബ്രിജ് ഭൂഷണ്‍ മാപ്പു പറയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെ ങ്കിലും ജാര്‍ഖണ്ഡ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ഇട പെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
അതേസമയം, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച താരങ്ങള്‍ പ്രശ്ന പരിഹാരത്തിനായി രാത്രി വൈകി കേന്ദ്ര കായികമന്ത്രി അനുര ാഗ് ഠാക്കൂറുമായി നടത്തിയ ചര്‍ ച്ചയിലും തീരുമാനമായില്ല. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ, ബബിത ഫോഗട്ട്, രവി ദഹിയ എന്നിവരാണ് മന്ത്രിയെ ക ണ്ടത്. കൂടിക്കാഴ്ച മണിക്കൂറുകള്‍ നീണ്ടു. സര്‍ക്കാര്‍ തലത്തില്‍ നടപടി യുണ്ടായില്ലെങ്കില്‍ താരങ്ങള്‍ ഇന്നു തന്നെ പൊലീസിനെ സമീപിച്ചേക്കുമെന്നാണ് വിവരം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.