ദുബൈ: യു.എ.ഇ പൊതുമാപ്പ് നടപ്പാക്കിയതിലൂടെ നിരവധി പ്രവാസികൾക്ക് ജീവിതം നവീകരിക്കാൻ അവസരം ലഭിച്ചതായി ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു. അതുവഴി സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിഞ്ഞു. പൊതുമാപ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചവർ മനുഷ്യത്വപരവും നിയമപരവുമായ കർത്തവ്യമാണ് നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 2024 സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള പൊതുമാപ്പ് കാലയളവിൽ സേവനം ചെയ്ത ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലയിലുള്ളവരുടെ പരസ്പര സഹകരണത്തോടെ റെസിഡൻസി നിയമലംഘകർക്ക് ആവശ്യമായ പിന്തുണ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ പൊതുമാപ്പ് വഴി സാധിച്ചു. 390 ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു.
ജി.ഡി.ആർ.എഫ്.എ ദുബൈ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ടീം അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. പൊതുമാപ്പിന്റെ വിജയത്തിന് സംഭാവന നൽകിയ എല്ലാ ടീമുകളുടെയും മികച്ച പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.