Breaking News

പൊതുമാപ്പിന് ഓൺലൈൻ വഴിയും അപേക്ഷിക്കാം;എക്സിറ്റ് പെർമിറ്റ് ലഭിച്ച് 14 ദിവസത്തിനകം രാജ്യം വിടണം.!

ദുബായ്: ഐസിപി വെബ്സൈറ്റ് (icp.gov.ae) മുഖേനയും പൊതുമാപ്പിന് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തിൽ പറയുന്ന ദിവസം ബന്ധപ്പെട്ട കേന്ദ്രത്തിൽ എത്തി വിരലടയാളം രേഖപ്പെടുത്തി നടപടി പൂർത്തിയാക്കിയാൽ യാത്രാനുമതി (എക്സിറ്റ് പെർമിറ്റിന്) ലഭിക്കും. ഇതു ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം. ഇതിനു സാധിച്ചില്ലെങ്കിൽ വീണ്ടും അപേക്ഷിച്ച് എക്സിറ്റ് പെർമിറ്റ് എടുത്താൽ മാത്രമേ പിഴ ഇളവോടെ രാജ്യം വിടാനാകൂ.നേരത്തെ വിരലടയാളം രേഖപ്പെടുത്തിയവർ എക്സിറ്റ് പെർമിറ്റിന് അപേക്ഷിച്ചാൽ മതിയാകും. 15 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണ് വിരലടയാളം നിർബന്ധം. ഈ കേന്ദ്രം രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. നിയമലംഘനും പിടികിട്ടാപുള്ളിയുമായ കുടുംബനാഥന്റെ ആശ്രിത വീസയിലുള്ളവർക്കും പൊതുമാപ്പിൽ രാജ്യം വിടാനോ താമസം നിയമവിധേയമാക്കി യുഎഇയിൽ തുടരാനോ അവസരമൊരുക്കും.
രക്ഷിതാക്കളിൽ മറ്റൊരാൾ നിയമവിധേയ വീസയിലാണെങ്കിൽ കുട്ടികളെ അവരുടെ സ്പോൺസർഷിപ്പിലേക്ക് മാറ്റാൻ അനുമതിയുണ്ട്. പാർട്നർ, ഇൻവസ്റ്റർ വീസക്കാർക്ക് നടപടികൾ പൂർത്തിയാക്കി സ്ഥാപനം റദ്ദാക്കിയ ശേഷമേ പൊതുമാപ്പിന്
അപേക്ഷിക്കാനാവൂ.


വിവരങ്ങൾക്ക്
ഐസിപി കോൾ സെന്റർ
600 522222
icp.gov.ae
ആമർ കോൾ സെന്റർ (ദുബായ്) 800 5111
മാനവശേഷി മന്ത്രാലയം കോൾ സെന്റർ 600 590000
ഐസിപി, ജിഡിആർഎഫ്എ സമൂഹമാധ്യമ പേജുകളിലും സംശയനിവാരണം നടത്താം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.