ജില്ലയിലെ പൊതുപരിപാടികള്‍ വിലക്കി കാസര്‍കോട് ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കി യെങ്കിലും മൂന്ന് മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു. ജില്ലയിലെ കോവിഡ് വ്യാപനം കണ ക്കിലെടുത്താണ് പൊതുപരിപാടി കള്‍ വിലക്കിക്കൊണ്ട് കലക്ടര്‍ ഭണ്ഡാരി സ്വാഗത് ര ണ്‍വീര്‍ചന്ദ് ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ മൂന്ന് മണിക്കൂറിനകം ഉത്തരവ് പൂര്‍ണമായും പിന്‍വലിച്ചു
കാസര്‍കോട്: ജില്ലയിലെ പൊതുപരിപാടികള്‍ വിലക്കി കാസര്‍കോട് ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയെ ങ്കിലും മൂന്ന് മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു. ജില്ലയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് പൊ തുപരിപാടികള്‍ വിലക്കിക്കൊണ്ട് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവ് പുറത്തിറക്കിയത്. എ ന്നാല്‍ മൂന്ന് മണിക്കൂറിനകം ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കുകയായിരുന്നു. സിപിഎം സമ്മേളനം ഉള്‍പ്പെടെ നടക്കാനിരിക്കെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും നേര ത്തെ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സമ്മേളനം അനിശ്ചിത്വത്തിലായിരുന്നു.
ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് പൊതു പരിപാ ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ആള്‍ക്കൂട്ടം അനുവദിച്ചു കൊണ്ടുള്ള എല്ലാ പൊതുപരിപാടി കളും ജില്ലയില്‍ നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഉത്തരവ് കലക്ടര് പി ന്‍വലിച്ചു.
കാസര്‍കോട് ആരംഭിക്കാനിരിക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നൂറ് കണക്കിന് പേര്‍ ഇന്നലെ സമ്മേളന നഗരിയില്‍ ഒത്തുചേര്‍ന്നിരുന്നു. ഇത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
സമ്മേളനത്തില്‍ 185 പ്രതിനിധികള്‍
പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് കാസര്‍കോട് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സമ്മേളനത്തില്‍ 185 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. രാഷ്ട്രീയ പരിപാടികള്‍ക്ക് പരമാവധി 50 പേരെയാണ് അനുവ ദിച്ചിരിക്കുന്നത് എന്ന സാഹചര്യത്തിലാണ് ഭരണകക്ഷി ത ന്നെ ഇത്തരത്തില്‍ സമ്മേളനങ്ങ ളുമായി മുന്നോട്ട് പോകുന്നത്.
കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ 36.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ പരിശോധന നടത്തിയ 3098 പേരില്‍ 1135 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.