കുവൈത്ത് സിറ്റി: പൊതുജനാരോഗ്യ സംരക്ഷണത്തിന് രാജ്യം നൽകുന്നത് വലിയ ശ്രദ്ധ. പ്രതിവർഷം 5,00,000-ത്തിലധികം പ്രവാസികളെ ഇതിന്റെ ഭാഗമായി പരിശോധിക്കുന്നതായി അധികൃതർ വ്യക്തമാക്കി. പകർച്ചവ്യാധികൾ തിരിച്ചറിയൽ, ആരോഗ്യക്ഷമത ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് സമഗ്രമായ മെഡിക്കൽ പരിശോധനകൾ നടത്തുന്നത്. രാജ്യത്തെ ആരോഗ്യ അപകടസാധ്യതകൾക്കെതിരായ ആദ്യ പ്രതിരോധ സംവിധാനമാണ് ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി ലേബർ സ്ക്രീനിങ് യൂനിറ്റെന്ന് യൂനിറ്റ് മേധാവി ഡോ. ഗാസി അൽ മുതൈരി പറഞ്ഞു. ഇതിൽ പ്രതിവർഷം 5,00,000-ത്തിലധികം പ്രവാസികളെ ഇതുവഴി വൈദ്യപരിശോധനക്ക് വിധേയരാകുന്നു. ഹെപ്പറ്റൈറ്റിസ് ബി,സി, എച്ച്.ഐ.വി/എയ്ഡ്സ്, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികൾ കണ്ടെത്തി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ പ്രവാസി ലേബർ സ്ക്രീനിങ് യൂനിറ്റ് നിർണായക പങ്ക് വഹിക്കുന്നു. പ്രവാസികൾക്ക് മെനിഞ്ചൈറ്റിസ് വാക്സിനുകൾ ഉൾപ്പെടെയുള്ള ആവശ്യമായ വാക്സിനേഷനുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും കുട്ടികൾക്ക് ശരിയായ രീതിയിൽ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കുകയും ചെയ്യുന്നു.
പരിശോധന ഫലങ്ങൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തുന്നു. ഇത് പ്രവാസികളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനും റെസിഡൻസി പ്രക്രിയ വേഗത്തിലാക്കുന്നതിനും സഹായിക്കുന്നു. നൂതന സാങ്കേതികവിദ്യകളുടെ സംയോജനം, പരിശോധന കേന്ദ്രങ്ങളിലെ ശേഷി വർധിപ്പിക്കൽ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുമായുള്ള തന്ത്രപരമായ സഹകരണം എന്നിവയുൾപ്പെടെ രാജ്യത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ ഡോ. അൽ മുതൈരി സൂചിപ്പിച്ചു.
നിലവിൽ ഷുവൈഖ് മെയിൻ സെന്റർ, ഫഹാഹീൽ, റുമൈത്തിയ, ജഹ്റ, സുബ്ഹാൻ എന്നിവിടങ്ങളിലായി അഞ്ച് ലേബർ സ്ക്രീനിങ് സെന്ററുകൾ പ്രവർത്തിക്കുന്നു. ഈ കേന്ദ്രങ്ങൾ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം ആറു വരെ പ്രവർത്തിക്കുന്നു.
പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ മേഖലകളിൽ കൂടുതൽ സ്ക്രീനിങ് സെന്ററുകൾ സ്ഥാപിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നതായി ഡോ. അൽ മുതൈരി വ്യക്തമാക്കി. മെഡിക്കൽ നടപടിക്രമങ്ങളുടെ വേഗവും കൃത്യതയും മെച്ചപ്പെടുത്താനായി കൃത്രിമബുദ്ധിയും ബിഗ് ഡേറ്റ വിശകലനവും പുതിയ പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.