Home

പൊട്ടിവീണ വൈദ്യുതിലൈന്‍ ബൈക്കില്‍ തട്ടി ; കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂ ട്ടര്‍ യാത്രക്കിടയില്‍ വൈദ്യുതി കമ്പി ദേഹത്തു വീണായിരുന്നു അപകടം. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയായിരുന്നു. കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളി മഖാംറോഡില്‍ വൈകിട്ട് 5 മണിക്കായിരുന്നു അപകടം.

കാസര്‍കോട്: കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ ഷോക്കേറ്റ് മരിച്ചു. 64 വയസ്സാ യിരുന്നു. സ്‌കൂട്ടര്‍ യാത്രക്കിടയില്‍ വൈദ്യുതി കമ്പി ദേഹത്തു വീണായിരുന്നു കോണ്‍ഗ്രസ് നേതാവി ന്റെ മരണം.

പൊട്ടിവീണ വൈദ്യുതിലൈനില്‍ ബൈക്ക് തട്ടിയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റില്‍ വൈദ്യു തി ലൈന്‍ പൊട്ടിവീഴുകയായിരുന്നു. കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളി മഖാം റോഡില്‍ വൈകിട്ട് 5 മണിക്കാ യിരുന്നു അപകടം.

അതേസമയം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് പെയ്തത്. കോതമംഗലത്ത് കനത്ത മഴയിലും കാറ്റിലും വീടുകള്‍ തകര്‍ന്നു. കുടമ്പുഴ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ആറോ ളം വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. വീടിന്റെ മേല്‍ക്കൂരകള്‍ പൂര്‍ണമായും കാറ്റില്‍ പറന്നു പോയി.

തട്ടേക്കാട് കുട്ടമ്പുഴ റൂട്ടില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സംഭിച്ചു. ചിലയിടങ്ങളില്‍ ഇലക്ട്രിക് പോ സ്റ്റുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തട സ്സപ്പെട്ടു.പത്തനംതിട്ട, എറണാകുളം ജില്ല കളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.