കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് പണം തട്ടുന്ന സംഘത്തില്‍ ടി പി കേസ് പ്രതി കളുമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. കരിയറും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്
തിരുവനന്തപുരം : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് പണം തട്ടുന്ന സംഘത്തില്‍ ടി പി കേസ് പ്രതികളുമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. കരിയറും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
ടി പി വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫിക്കും കൊടി സുനിക്കും സ്വര്‍ണം പൊട്ടിക്കലിന് പിന്നി ല്‍ പങ്കുണ്ടെന്ന് ശബ്ദ സന്ദേശത്തിലുണ്ട്. കവര്‍ച്ചാ സംഘത്തിന് സംരക്ഷണം നല്‍കുന്നത് മുഹമ്മദ് ഷാഫിയും കൊടി സുനിയുമാണ്. കവരുന്ന പണം മൂന്നായി വിഭജിക്കും. ഇതില്‍ ഒരു പങ്ക് പാര്‍ട്ടിക്ക് നല്‍കുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്. സി പി എമ്മിനെ മറയാക്കിയാണ് ഇത്തരം ക്വട്ടേഷന്‍ സം ഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന സൂചനയാണ് ശബ്ദ സന്ദേശത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവെച്ച് ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്ന് സംഘത്തിലെ ഒരാള്‍ പറയു ന്നതായാണ് ശബ്ദരേഖ. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെ ന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.
സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തു ചെയ്യണം, ആര്‍ക്കു വേണ്ടി യാണ് കൊണ്ടു വരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്. ഒരുഭാഗം പൊട്ടി ക്കുന്നവര്‍ക്ക്, ഒരു പങ്ക് കടത്തുന്നവര്‍ക്ക് മൂന്നാമത്തെ പങ്ക് കൊടി സുനി, ഷാഫി അടങ്ങുന്ന പാര്‍ ട്ടിക്കും എന്നാണ് വീതംവയ്പ്പിനെക്കുറിച്ച് പറയുന്നത്.
ടി പി കേസില്‍ പരോളില്‍ ഇറങ്ങിയ ഷാഫി കാരിയര്‍ക്ക് സംരക്ഷണം ഒരുക്കും. പിടിച്ചു പറിച്ച സ്വര്‍ ണത്തിന്റെ ഉടമ പിന്നീട് പ്രശ്നമുണ്ടാക്കിയാല്‍ കൊടി സുനി ഫോണ്‍ ചെയ്യും. ജയിലില്‍ നിന്നാണ് കൊടി സുനി ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. ഈ സംഘം ഭീഷണി മുഴക്കുന്നതോടെ സ്വര്‍ണ ത്തിന്റെ ഉടമ പിന്മാറും. പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെന്ന് വരുത്തിത്തീര്‍ത്താണ് പിടിച്ചുപറി. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സംഘത്തിലുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.