അബുദാബി : യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം ദുഷ്ക്കരമാക്കി. ചൊവ്വാഴ്ച രാത്രി അബുദാബിയിൽനിന്ന് ആരംഭിച്ച പൊടിക്കാറ്റ് ഇന്നലെ ദുബായ്, ഷാർജ, അൽഐൻ, അൽദഫ്ര തുടങ്ങി യുഎഇയുടെ ഇതര ഭാഗങ്ങളെ പൊടിയിൽ നിറച്ചു.രാവിലെ ജോലിക്കു പോയവർ മണിക്കൂറുകൾ എടുത്താണ് ഓഫിസുകളിലെത്തിയത്. വിവിധ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇന്നും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 100 മീറ്റർ വരെ കുറയാൻ സാധ്യതയുണ്ട്. വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നതിനും ചിത്രവും ദൃശ്യവും പകർത്തുന്നതിനും വിലക്കുണ്ട്.
പൊടിനിറഞ്ഞ അന്തരീക്ഷത്തിൽ രാജ്യമെങ്ങും യെലൊ അലർട്ടും ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഔട്ഡോർ പരിപാടികൾ വിവിധ സ്കൂളുകൾ റദ്ദാക്കി. ദുബായിലും അബുദാബിയിലും താപനില അൽപം കുറഞ്ഞു. യുഎഇയിൽ ഇന്നലെ അനുഭവപ്പെട്ട കുറഞ്ഞ താപനില 22 ഡിഗ്രിയും കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസുമാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.