Breaking News

പൊടിക്കാറ്റിന് നേരിയ ശമനം, റെഡ് അലര്‍ട്ട് തുടരുന്നു : വിമാന സര്‍വ്വീസുകളെ ബാധിച്ചു.

യുഎഇയില്‍ വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടുരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ബുദാബി :  രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ പൊടിക്കാറ്റാണ് വിവിധ എമിറേറ്റുകളില്‍ വീശിയടിക്കുന്നത്.

വിമാനങ്ങള്‍ പലതും റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. 27 വിമാന സര്‍വ്വീസുകള്‍ റദ്ദു ചെയ്തതായാണ് വ്യോമയാന അഥോറിറ്റി അറിയിച്ചത്.

എയര്‍ ഇന്ത്യയുടേത് ഉള്‍പ്പെടെയുള്ള സര്‍വ്വീസുകളെ പൊടിക്കാറ്റ് ബാധിച്ചിട്ടുണ്ട്.

പലയിടങ്ങളിലും ദൂരക്കാഴ്ച അഞ്ഞൂറു മീറ്റര്‍ പരിധിയിലും താഴെയായിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആളുകള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാന്‍ പോലീസ് മുന്നറിയിപ്പും നല്‍കിയിരുന്നു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളില്‍ പൊടിക്കാറ്റ് അതിശക്തമായിരുന്നു.

കനത്ത ചൂടിനൊപ്പമാണ് പൊടിക്കാറ്റും വീശിയടിക്കുന്നത്. അവധി ദിനമായ ഞായറാഴ്ച പലരും താമസയിടങ്ങളില്‍ നിന്നു പുറത്തിറങ്ങിയിരുന്നില്ല.

തിങ്കളാഴ്ച രാവിലെയും പൊടിക്കാറ്റിന് ശമനം ഉണ്ടായിരുന്നില്ല. യുഎഇയില്‍ പകല്‍ താപനില നാല്‍പ്പത് ഡിഗ്രിയ്ക്ക് മേലെയാണ്. വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.