മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടി റിക്രൂട്ട്മെന്റാണ് നടക്കുന്നതെ ന്ന് രൂക്ഷ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 20ലധികം സ്റ്റാഫുക ളാണ് ഒരോ മന്ത്രിമാര്‍ക്കമുള്ളതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു
തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടി റിക്രൂട്ട്മെന്റാണ് നടക്കുന്നതെ ന്ന് രൂക്ഷ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 20 ലധികം സ്റ്റാഫുകളാണ് ഒരോ മന്ത്രി മാര്‍ക്കുള്ളതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. പേഴ്സനല്‍ സ്റ്റാഫിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുക യാണ്. ഇതു സംസ്ഥാനത്തിനു വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നുണ്ടെന്നു ഗവര്‍ണര്‍ കുറ്റപ്പെ ടുത്തി.
തനിക്ക് 11 സ്റ്റാഫുകള്‍ മാത്രമായിരുന്നു കേന്ദ്ര മന്ത്രിയായപ്പോള്‍ പോലും ഉണ്ടായിരുന്നത്. പാര്‍ട്ടി കേഡര്‍ മാരെ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കുകയും രണ്ട് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ച് വിട്ട് പുതിയയാ ളെ നിയമിക്കുന്നു. പിരിച്ചു വിടുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ സേവനത്തിന് ആജീവനാന്തകാലം പെന്‍ഷ നും ലഭിക്കുന്നു. സ്റ്റാഫുക ളുടെ ശമ്പളത്തിനും പെന്‍ഷനുമായി വലിയ തുകയാണ് ഇത്തരത്തില്‍ ചെല വാവുന്നത്. ഈ രീതി മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും ഇക്കാര്യം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടതായി ഗവര്‍ണര്‍ പറഞ്ഞു.
ഇത് ഭരണഘടനാ ചട്ടങ്ങള്‍ക്കെതിരാണ്. ഞാന്‍ ഈ വിഷയം അങ്ങെന വിടാന്‍ പോവുന്നില്ല. ഈ നിയമ ലംഘനത്തിനെതിരെ പോരാടും. കേരളത്തിലെ ജനങ്ങളുടെ പണമാണ് ദുരുപയോഗം ചെയ്യുന്നതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു
ജ്യോതിലാലിനെ മാറ്റാന്‍ നിര്‍ദേശിച്ചില്ല
പൊതുഭരണ സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ മാറ്റണമെന്ന് താന്‍ സര്‍ക്കാരിനോട് ആവ ശ്യപ്പെട്ടില്ല. രാജ്ഭവനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. സര്‍ക്കാരിന് അതിന് അധികാര മില്ല. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്നും രാഷ്ട്രപതിയോടു മാത്രമാണ് താന്‍ മറുപടി പറ യേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.