Breaking News

പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ

ദുബായ് : പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ . അടുത്ത നാലു വർഷത്തിനുള്ളിൽ അത്തർ, ഊദ് വിൽപന 116 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം 11.88 % വർധനയാണ്  സുഗന്ധദ്രവ്യ വിൽപനയിൽ ഉണ്ടാകുന്നത്. റിസേർച്ച്സ് ആൻഡ് മാർക്കറ്റ്സ് കമ്പനിയുടെ റിപ്പോർട്ട് പ്രകാരം 2032ൽ പെർഫ്യൂം വിൽപന 1900 കോടി ഡോളറിലെത്തുമെന്നു പ്രതീക്ഷിക്കുന്നു.
സുഗന്ധങ്ങളോട് യുഎഇ ജനതയുടെ ഇഷ്ടം സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. അറബ് സംസ്കാരത്തിൽ സുഗന്ധ ദ്രവ്യ സ്ഥാനം വലുതാണ്. ഗൾഫിലേക്കു കുടിയേറിയ വിദേശികളും ഈ സംസ്കാരത്തെ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി. ഇതോടെ മുൻപെങ്ങുമില്ലാത്ത വിധം പെർഫ്യൂം വിൽപന കുതിക്കുന്നു. 
വില കൂടിയ അത്തറുകളുടെ പരിമളം വ്യക്തിത്വത്തിന്റെയും ആഡംബരത്തിന്റെയും അടയാളമാവുന്നു. അറബ് കഥകളിലും കവിതകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്നത് ഇവിടത്തെ സുഗന്ധമാണ്. അത്തറുകൾ നിർമിക്കുന്നത് കണ്ടറിയണമെങ്കിൽ ഷിൻഡക മ്യൂസിയത്തിലെ ബെയ്ത്തൂർ അത്തൂറിൽ പോയാൽ മതി. അത്തറിനുള്ള അസംസ്കൃത വസ്തുക്കൾ പ്രധാനമായും ഇന്ത്യയിൽ നിന്നായിരുന്നു ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിയിരുന്നത്. ഒരു കുടിൽ വ്യവസായമായി അത്തറുകൾ രൂപപ്പെടുത്താൻ സ്വദേശി വനിതകളുമുണ്ടായിരുന്നു.അത്തർ വിൽപന കൗണ്ടർ ഇല്ലാത്ത ഒരാഘോഷവും യുഎഇയിൽ ഇല്ല. അത്തർ ഉൽപാദന ഫാക്ടറികളുടെ എണ്ണവും വർധിച്ചു. സൗദി കഴിഞ്ഞാൽ അത്തർ ഉത്പാദനത്തിലും ഉപയോഗത്തിലും യുഎഇയാണ് ഗൾഫ് രാജ്യങ്ങളിൽ രണ്ടാമത്. അത്തർ വിൽപനയിൽ ഷാർജയിൽ 14 ശതമാനവും ദുബായിൽ 60 ശതമാനവും വളർച്ചയുണ്ട്. അറബ് സമൂഹത്തിന്റെ ഇഷ്ട ഇനമായ ഊദിന്റെ വിൽപനയിലും വർധന. വിപണികളിൽ വിലകൂടിയ ഊദിന് ആവശ്യക്കാരേറെയുണ്ട്. 8 മുതൽ 12 ലക്ഷം ദിർഹം വരെ വിലയുള്ള ഊദുകൾ സ്വന്തമാക്കുന്ന സ്വദേശികളുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.