Entertainment

‘പെര്‍ഫ്യൂം’ പ്രേക്ഷകരിലേക്ക്; 18ന് തിയേറ്ററിലെത്തും

തെന്നിന്ത്യന്‍ താരം കനിഹയുടെ പുതിയ ചിത്രം ‘പെര്‍ഫ്യൂം’ 18ന് റിലീസ് ചെയ്യും. പ്രേ ക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയുടെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് പെ ര്‍ഫ്യൂമിലേത്. ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് പെര്‍ഫ്യൂം

പി.ആര്‍.സുമേരന്‍

കൊച്ചി: തെന്നിന്ത്യന്‍ താരം കനിഹയുടെ പുതിയ ചിത്രം ‘പെര്‍ഫ്യൂം’ 18ന് റിലീസ് ചെയ്യും.പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയുടെ ശ്രദ്ധേയമായ ഒരു കഥാപാത്രമാ ണ് പെര്‍ഫ്യൂമിലേത്. ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് പെര്‍ഫ്യൂം.

മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെര്‍ഫ്യൂം ആവിഷ്‌ക്കരിക്കുന്ന കഥാപശ്ചാത്തലം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

മോത്തി ജേക്കബ് പ്രൊഡക്ഷന്‍സിന്റെയും വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന പെര്‍ഫ്യൂം നിര്‍മ്മിച്ചിരിക്കു ന്നത് മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേര്‍ന്നാണ്.പാട്ടുകള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുള്ള ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്. 2021 ലെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കെ എസ് ചിത്രയ്ക്കും ഗായകനുള്ള അവാര്‍ഡ് പി കെ സുനില്‍കുമാറിനും ലഭിച്ചിട്ടുള്ളത് ഈ ചിത്രത്തിലെ ‘നീലവാനം താലമേന്തി, ശരിയേത് തെറ്റേത് എന്നീ ഗാനങ്ങളുടെ ആലാപനത്തിനാണ്.

സന്‍ഹ ആര്‍ട്‌സ് ചിത്രം തിയേറ്ററിലെത്തിക്കും. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, ദേവി അജിത്ത്, പ്രവീണ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.ബാനര്‍- മോ ത്തി ജേക്കബ് പ്രൊഡക്ഷന്‍സ്-വോക്ക് മീഡിയ,നന്ദന മുദ്ര ഫിലിംസ്,സംവിധാനം-ഹരിദാസ്, നിര്‍മ്മാണം-മോത്തി ജേക്കബ് കൊടിയാത്ത്, രാജേഷ് ബാബു കെ ശൂരനാട്, രചന- കെ പി സുനില്‍, ക്യാമറ- സജെത്ത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര സംഗീതം-രാജേഷ് ബാബു കെ,, എഡിറ്റിംഗ് അമൃത് ലുക്കാ മീഡിയ, ഗാനരചന- ശ്രീകുമാരന്‍ തമ്പി,സുധി,അഡ്വ.ശ്രീരഞ്ജിനി, കോപ്രൊഡ്യൂസേഴ്‌സ് ശരത്ത് ഗോപിനാഥ്,സുധി,ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം-സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍. പി.ആര്‍.സുമേരന്‍.9446190254.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.