News

പെരിന്തൽമണ്ണയിൽ ഉയരുന്നു 400 “ലൈഫ്‌’ വീടുകള്‍; 20 ഫ്ലാറ്റുകൾ സെപ്‌തംബർ ആദ്യവാരത്തോടെ കൈമാറും

കുടിവെള്ള പദ്ധതി, കമ്യൂണിറ്റി ഹാൾ, അങ്കണവാടികൾ, കളിസ്ഥലം, വിശ്രമകേന്ദ്രം, മാലിന്യ സംസ്‌കരണ പ്ലാന്റ്‌ തുടങ്ങിയവയെല്ലാം‌ ഇവിടെ ഒരുക്കുന്നുണ്ട്‌. ശേഷിക്കുന്ന ഫ്ലാറ്റുകൾ ഒക്‌ടോബറിൽ കൈമാറുമെന്ന്‌ നഗരസഭാ ചെയർമാൻ എം മുഹമ്മദ്‌ സലിം പറഞ്ഞു.നിർമാണത്തിൽ പങ്കാളികളായി‌ ഗുണഭോക്താക്കളും
വീടിനൊപ്പം തൊഴിൽ– -നൈപുണ്യ പരീലനവും നൽകി കുടുംബങ്ങളുടെ ഉപജീവന മാർഗമുൾപ്പെടെ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ മാതൃകാ പദ്ധതിയാണ്‌ പെരിന്തൽമണ്ണയിലേത്‌. കുടുംബശ്രീയും ഗുണഭോക്താക്കളും ചേർന്നുള്ള സമിതിക്കാണ് ഭവന സമുച്ചയത്തിന്റെ നിർമാണ‌ ചുമതല‌. മാലാഖ സൊലൂഷൻസ്‌ കുടുംബശ്രീ സംരംഭക ഗ്രൂപ്പാണ്‌ നിർമാണം. നഗരസഭയ്‌ക്കാണ്‌ മേൽനോട്ട ചുമതല.
താമസം ആരംഭിക്കുംമുൻപേതന്നെ അയൽക്കാരെ പരിചയപ്പെടുത്താനും സൗഹൃദമുണ്ടാക്കാനും നിരവധി തവണയാണ്‌ ഗുണഭോക്താക്കളെ ഒന്നിച്ചുചേർത്തത്‌. കുടുംബശ്രീ യൂണിറ്റും ഫ്ലാറ്റ്‌തല സമിതികളും രൂപീകരിച്ചു. കെട്ടിടത്തിന്റെ നിർമാണം വിലയിരുത്താൻ ഫ്ലാറ്റ്‌ സമിതികൾ സന്ദർശനവും നടത്താറുണ്ട്‌.
54 കോടിയാണ്‌ നിർമാണച്ചെലവ്‌ കണക്കാക്കിയതെങ്കിലും 42 കോടി രൂപയ്‌ക്ക്‌‌ പദ്ധതി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ്‌ നഗരസഭാ അധികൃതർ. കരാറുകാരന്റെ ലാഭവിഹിതം ഒഴിവാക്കിയും നികുതി‌ ഇളവുകൾ പ്രയോജനപ്പെടുത്തിയുമാണ്‌ ചെലവ്‌ കുറച്ചത്‌.
28 കോടി രൂപ സർക്കാർ ലഭ്യമാക്കിയപ്പോൾ 10 കോടി നഗരസഭ നൽകി. ഗുണഭോക്‌തൃ വിഹിതമുൾപ്പെടെ നാല്‌ കോടി രൂപ ജനകീയ പങ്കാളിത്തത്തോടെ‌ സമാഹരിച്ചു‌. അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനാണ്‌ നഗരസഭയുടെ വിഹിതം വിനിയോഗിക്കുക
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 months ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.