Entertainment

പെണ്‍ഭ്രുണഹത്യയുടെ കഥ ; ‘പിപ്പലാന്ത്രി’യുടെ ട്രെയിലര്‍ എത്തി

മലയാളചിത്രം ‘പിപ്പലാന്ത്രി’ ഒ.ടി.ടി.യില്‍ റിലീസിനൊരുങ്ങി. നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത് രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ ട്രെയിലര്‍ അണിയറ പ്രവ ര്‍ത്തകള്‍ പുറത്തുവിട്ടു

പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി പുതുമുഖ താരങ്ങളെ അണിനിരത്തി രാജസ്ഥാനില്‍ ചിത്രീ കരിച്ച മലയാളചിത്രം ‘പിപ്പലാന്ത്രി’ ഒ.ടി.ടി.യില്‍ റിലീസിനൊരുങ്ങി. നവാഗതമായ ഷോജി സെബാ സ്റ്റ്യന്‍ സംവിധാനം ചെയ്ത് രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകള്‍ പുറത്തുവിട്ടു.

ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫെയ്‌സ് ബുക്കിലൂടെയാണ് ട്രെയിലര്‍റിലീസ് ചെയ്തത്. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് ‘പിപ്പലാന്ത്രി’യുടെ കഥാസാരം. തനിക്ക് പിറന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ അതിജീവനവും’ പ്രയാണവുമാമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. മലയാള സിനിമ ഇതുവരെ ചര്‍ ച്ച ചെയ്യാത്ത വിഷയമാണ് ഈ സിനിമ പങ്കു വയ്ക്കുന്നത്.

രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാ ണ് ഈ സിനിമയുടെ പുതുമ. പൂര്‍ണ്ണമായും രാ ജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചി ത്രീകരണം. അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരി ക്കുകയായിരുന്നു. മലയാളസിനിമയില്‍ തന്നെ അപൂര്‍വ്വമായ ഒരു അനുഭവമായിരുന്നു രാജസ്ഥാ നിലെ ചിത്രീകരണമെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറയുന്നു.

എല്ലാം ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറ്കണക്കിന് ഗ്രാമവാസികളെ അണിനിരത്തി യായി രുന്നു ‘പിപ്പരാന്ത്രി’യുടെ ചിത്രീകരണം. പെണ്‍ ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പെ ണ്‍ കുട്ടി കളുടെ ജീവിതവും ആധുനിക ജീവിതത്തിലൂടെ പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടായ മാ റ്റങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമേ റിയ സാമൂഹിക പ്രശ്‌നമാണ് പിപ്പലാന്ത്രിയിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്നും സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇന്നത്തെക്കാലത്ത് ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമയുടേത്. മലയാള സി നിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകള്‍ ഈ സിനിമയുടെ മറ്റൊരു പുതുമയാ ണ്. രാജസ്ഥാന്‍ ഗ്രാമങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഗ്രാമങ്ങളുടെ ദൃ ശ്യ ഭംഗി മനോഹരമായി സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരങ്ങളായ പാട്ടുകളും ചിത്രത്തി ല്‍ ഒരുക്കിയിട്ടുണ്ട്.

അഭിനേതാക്കള്‍ – സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോ ണ്‍ മാത്യൂസ്, ജോണ്‍ ഡമ്പ്‌ളിയു വര്‍ഗ്ഗീസ്. തുടങ്ങിയവരാണ്.ബാനര്‍ – സിക്കമോര്‍ ഫിലിം ഇന്റര്‍ നാഷണല്‍, സംവിധാനം- ഷോജി സെബാസ്റ്റ്യന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രൊഫ. ജോണ്‍ മാത്യൂസ്, ക്യാമറ- സിജോ എം എബ്രഹാം, തിരക്കഥ – ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യന്‍, എഡി റ്റര്‍ – ഇബ്രു എഫ് എക്‌സ്, ഗാന രചന- ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം- ഷാന്റി ആന്റണി, ആര്‍ട്ട് – രതീഷ്, കോസ്റ്റ്യൂം ഡിസൈനര്‍ – ബെന്‍സി കെ ബി, മേക്കപ്പ് – മിനി സ്‌റ്റൈ ല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടര്‍ – സജേഷ് സജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് – ജോഷി നായര്‍, രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍ എ കെ വിജയന്‍, ചീഫ് അസോസിയേറ്റ് ഡയ റക്ടര്‍- പ്രൊ. ജോണ്‍ മാത്യൂസ്, സ്‌റ്ല്‍സ് – മെഹ്രാജ്.

പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)
ഫോണ്‍ : 9446190254

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.