Breaking News

പെണ്‍കുട്ടിയെ പീഡിച്ചിച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവ് ; ശിക്ഷ പോക്സോ കേസില്‍

എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോന്‍സനെതിരെ ചുമത്തപ്പെട്ട എ ല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിലയിരുത്തി. പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. 13 വകുപ്പുകളില്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും ശരി യെന്നു കോടതിയില്‍ തെളിഞ്ഞു

കൊച്ചി: വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനു പോക്‌സോ കോടതി ജീവപര്യന്തം തടവു വിധിച്ചു. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോന്‍സനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റ ങ്ങളും തെളിഞ്ഞതായി കോടതി വിലയിരുത്തി. ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. 13 വകുപ്പുക ളില്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും ശരിയെന്നു കോടതിയില്‍ തെളിഞ്ഞു.

വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് ഇയാള്‍ വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2019 ജുലൈയിലാണ് കേസിനാസ്പദമായ സംഭ വം. പുരാവസ്തു തട്ടിപ്പ് കേസില്‍ 2021 ല്‍ മോന്‍സണ്‍ അറസ്റ്റിലായതിനു ശേഷമാണ് പെണ്‍കുട്ടിയുടെ അ മ്മ പരാതി നല്‍കിയത്. മോന്‍സണെ ഭയന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് അമ്മ പോ ലീ സിന് മൊഴി നല്‍കിയിരുന്നു.

തുടര്‍വിദ്യാഭ്യാസം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് നിരവധി തവണ പലസ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുക യായിരുന്നു. അമ്മയോടൊപ്പം മോന്‍സന്റെ വീട്ടില്‍ എത്തിയ പ്പോഴും പീഡനം നടന്നിട്ടുണ്ട്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു.അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നില്ല. ശക്തമായ തെളിവുകളും മോന്‍സനെതിരെ പൊ ലീസ് ശേഖരിച്ചിട്ടുണ്ട്. 2018 മുതല്‍ പെണ്‍കുട്ടിയെ പ്രതി തുടര്‍ച്ചയായി പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. മോന്‍സന്റെ മുന്‍ ജീവനക്കാര്‍ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെ ടുത്തിയിട്ടുള്ളത്.

മോന്‍സനെതിരെ പതിനൊന്നോളം കേസുകള്‍ നിലവിലുണ്ട്. ഇതില്‍ കെ സുധാകരന്‍ രണ്ടാം പ്രതിയായ വഞ്ചനാ കേസും ഉള്‍പ്പെടുന്നു. ഇയാള്‍ക്കെതിരെയുള്ള വിവിധ കേസുകളില്‍ വാദം പൂര്‍ത്തിയാക്കി വി ചാരണ കഴിഞ്ഞ് വിധി പറയുന്ന ആദ്യത്തെ കേസാണിത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, ഉ ന്നത പൊലീസ് ഉദ്യോഗ സ്ഥര്‍ അടക്കമുള്ള പ്രമുഖരുമായി സൗഹൃദം സ്ഥാപിച്ച പ്രതിയുടെ കൈവശമു ള്ളത് വ്യാജ പുരാവസ്തുക്കളാണെന്നു പിന്നീട് വെളിപ്പെട്ടിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.