Breaking News

പുലര്‍ച്ചെ മകളുടെ മുറിയില്‍ സംസാരം, വാതില്‍ മുട്ടിയിട്ടും തുറന്നില്ല ; വിദ്യാര്‍ത്ഥി കുത്തേറ്റ മരിച്ച സംഭവത്തില്‍ പ്രതിയുടെ മൊഴി തള്ളി പൊലിസ്

തിരുവനന്തപുരം പേട്ടയില്‍ കോളേജ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി സൈമണ്‍ ലാലു വിന്റെ മൊഴി തള്ളി പൊലീസ്. പേട്ട ആനയറ പാലത്തിനു സമീപം ഐശ്വര്യയില്‍ അനീഷ് ജോര്‍ജ് ആണ് പേട്ട ചായക്കുടി ലെയ്നിലെ സൈമണ്‍ ലാലു വിന്റെ വീട്ടില്‍ കുത്തേറ്റ് മരിച്ചത്

തിരുവനന്തപുരം: വീട്ടില്‍ മകളുടെ മുറിയില്‍ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെ ടുത്ത പിതാവിന്റെ മൊഴി പൊലിസ് തള്ളി.പുലര്‍ച്ചെ മകളുടെ മുറി യില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തി കൊണ്ട് കുത്തുകയുമായിരുന്നു എന്നുമാണ് മൊഴി.

പേട്ട ആനയറ പാലത്തിനു സമീപം ഐശ്വര്യയില്‍ അനീഷ് ജോര്‍ജ്(19) ആണ് പേട്ട ചായക്കുടി ലെയ്നി ലെ സൈമണ്‍ ലാലുവിന്റെ വീട്ടില്‍ കുത്തേറ്റ് മരിച്ചത്.സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ കസ്റ്റഡി യിലെടുത്ത പ്രതി സൈമണ്‍ ലാലുവിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. പുലര്‍ച്ചെ മകളുടെ മുറിയില്‍ നിന്ന് സംസാരം കേട്ട് സൈമണ്‍ എത്തി വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് കതക് തുറന്നപ്പോള്‍ അനീഷുമായി കയ്യേറ്റമുണ്ടായെന്നും, സൈമണ്‍ കത്തി കൊണ്ട് കുത്തിയെന്നുമാ ണ് പൊലീസ് പറയുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ 3.15ഓടെയായിരുന്നു സംഭവം. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവം ന ടന്നത്. കുളിമുറിയില്‍ വെച്ചാണ് കത്തികൊണ്ട് കുത്തിയത്. സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കു കയും തുടര്‍ന്ന് പൊലീസ് എത്തിയാണ് വീട്ടില്‍ കുത്തേറ്റ് കിടന്നിരുന്ന അനീഷിനെ ആശുപത്രിയില്‍ എ ത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ വിദ്യാര്‍ത്ഥി മരിച്ചിരുന്നു.

വീട്ടില്‍ സൈമണ്‍ ലാലുവിന്റെ ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. പ്രാഥമികമായി വ്യക്തിപരമായ കാര ണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അ ന്വേഷിക്കുന്നുണ്ട്.

അനീഷിന്റെ മാതാപിതാക്കള്‍ പറയുന്നത്

കൊല്ലപ്പെട്ട അനീഷിന്റെ വീട്ടില്‍ നിന്ന് നിന്ന് മുക്കാല്‍ കിലോ മീറ്ററോളം അകലെയാണ് പ്രതി സൈമണ്‍ ന്റെ വീട്. വീട്ടില്‍ നിന്ന് മകന്‍ ഇറങ്ങിപ്പോയത് അനീഷിന്റെ മാതാ പിതാക്കളും അറി ഞ്ഞിരുന്നില്ല. കൊല പാതകത്തിന് പിന്നാലെ പൊലീസ് ഇവരെ വിളിക്കുമ്പോഴാണ് മകന്‍ വീട്ടി ല്‍ ഇല്ലെന്ന് പോലും അനീഷിന്റെ മാതാപിതാക്കള്‍ അറിയുന്നത്.

പുലര്‍ച്ചെ മൂന്ന് മണിയോടെയാകാം അനീഷ് സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതെന്നാണ് പൊലീസി ന്റെ നിഗമനം.നാല് മണിയോടെയാണ് സൈമണ്‍ന്റെ വീട്ടില്‍ വെച്ച് അനീഷിന് കു ത്തേറ്റത്. കൊല്ലപ്പെട്ട അനീഷും പ്രതി സൈമണിന്റെ മകളും പള്ളിയിലെ ക്വയര്‍ സംഘത്തില്‍ ഒരുമിച്ചായിരുന്നു. ഈ പരിചയ മാണ് സൗഹൃദത്തിലേക്കെത്തി യത്. ഇരുവരും തമ്മില്‍ സൗ ഹൃദത്തിലായിരുന്ന കാര്യം അധികമാര്‍ക്കും അറിയുമായിരുന്നില്ല. ബഥനി കോളേജിലെ ര ണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പട്ട അനീഷ് ജോര്‍ജ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.