News

പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ഇൻസൈറ്റ് ദ ക്രിയേറ്റിവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്തരാഷ്ട്ര ഹാഫ് ഫെസ്റ്റിവലിൽ സമ്മാനാർഹരായ ചലച്ചിത്രകാരന്മാർക്കു പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
രാജേഷ് കെ.എം. സംവിധാനം ചെയ്ത “2 .43 AM” എന്ന ചിത്രത്തിന്
അൻപതിനായിരം രൂപയും, ശില്പി ശ്രീ. വി. കെ. രാജൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്ന ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം ഇൻസൈറ്റ് ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ ഇൻസൈറ്റ് പ്രസിഡന്റ് ശ്രി കെ. ആർ . ചെത്തല്ലൂരാണ് സമ്മാനിച്ചത്.

കൂടാതെ അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണറപ് അവാർഡു കൾ നേടിയ
ഇമ ബാബു( “ലൈഫ് ഓഫ് ലീഫ്), ജാവിയർ മദീന ഗോൺസാലസ്
(” ഗ്രാസിയാസ് “) , ജിഷ്ണു വാസുദേവൻ ( “ഹിഡൻ”) , ബേസിൽ പ്രസാദ് ( ” ഇമ” ),
ഹംബെർട്ടോ ചെക്കോപിയറി (” എ ഹൈക്കു എബൌട്ട് ടാറ്റൂസ്‌” ) എന്നിവർക്കുള്ള റണ്ണറപ്പ് അവാർഡുകളും സമ്മാനിച്ചു.

ആദ്യമായി മേളയിൽ ഉൾപ്പെടുത്തിയ ഒരുമിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള ‘മൈന്യൂട്’ വിഭാഗത്തിൽ ‘സ്കൈ’ എന്ന ചിത്രം സംവിധാനം ചെയ്ത ജിഷ്ണുവാസുദേവിന് സിൽവർ സ്ക്രീൻ പുരസ്കാരവും സമ്മാനിച്ചു. പതിനായിരം രൂപയും ശില്പി ശ്രീ. വി. കെ. രാജൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ പുരസ്‌കാരം.
ഡോക്ടർ സി. എസ്. വെങ്കിടേശ്വരൻ ചെയർമാനായ കമ്മിറ്റിയിൽ സംവിധായകൻ ശ്രീ. ഷെറി ഗോവിന്ദൻ, ചലച്ചിത്ര നിരൂപകൻ ഡോക്ടർ കെ. പി. ജയകുമാർ എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ.

ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ കെ. വി. വിൻസെന്റ് ഫെസ്റ്റിവൽ അവലോകനം നടത്തി. ശ്രീ സി.കെ. രാമകൃഷ്ണൻ, മാണിക്കോത്ത് മാധവദേവ്‌, മേതിൽ കോമളൻകുട്ടി, പുരസ്‌കാര ജേതാക്കൾ എന്നിവർ സംസാരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.