എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെക്കാള്‍ 14 ശതമാനം വോട്ട് അധികം നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം.യുഡിഎഫ് 53 ശതമാനം വോട്ട് നേടുമ്പോള്‍, എല്‍ഡിഎഫ് 39 ശതമാനവും എന്‍ഡിഎ 5 ശതമാന വും മറ്റുള്ളവര്‍ മൂന്ന് ശതമാനവും നേടുമെന്നാണ് സര്‍വേ ഫലം
കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം. എല്‍ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെക്കാള്‍ 14 ശതമാനം വോട്ട് അധികം നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. യുഡിഎഫ് 53 ശതമാനം വോട്ട് നേടുമ്പോള്‍, എല്‍ഡിഎഫ് 39 ശതമാനവും എന്‍ഡിഎ 5 ശതമാന വും മറ്റുള്ളവര്‍ മൂന്ന് ശതമാനവും നേടുമെന്നാണ് സര്‍വേ ഫലം.
ഉപതെരഞ്ഞെടുപ്പില്‍ 74.27 ശതമാനമാണ് പോളിങ്. ആകെയുള്ള 1,76,412 വോട്ടര്‍മാരില്‍ 1,28,624 പേര്‍ വോട്ട് ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കുറവാണിത്. 2021 ല്‍ പോളിങ് 75.35 ശതമാനമായി രുന്നു. പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 74.4 ആണ്. 86,131 പേരില്‍ 64,084 പേര്‍ വോട്ട് രേഖപ്പെടു ത്തി. സ്ത്രീകളുടേത് 71.48 ശതമാനം. 90,277 പേരില്‍ 64,538 പേര്‍ വോട്ട് ചെയ്തു.
ഉമ്മന്‍ചാണ്ടിയുടെ മരണത്തെതുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ലിജിന്‍ ലാല്‍, ആംആദ്മി പാര്‍ടിയുടെ ലൂക്ക് തോമസ് എന്നിവരടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. വെള്ളിയാ ഴ്ച കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍. രാവിലെ എട്ടിന് ആരംഭിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.