കൊച്ചി: പുതിയ ഡാറ്റ്‌സൺ റെഡി ഗോ ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച ഹാച്ച്ബാക്ക് മോഡലായ പുതിയ റെഡിഗോ സ്‌പോർട്ടിയും പ്രോഗ്രസീവുമാണ്. 2,83,000 രൂപയാണ് തുടക്കവില. ആറ് വേരിയന്റുകളിൽ വാഹനം ലഭിക്കും.
പെന്റബ്ലേഡ് ഡ്യുവൽ ടോൺ വീൽ കവറുള്ള 14 ഇഞ്ച് വീലുകൾ, എൽ.ഇ.ഡി സിഗ്‌നേച്ചർ ടെയിൽ ലാമ്പുകൾ, ഫാബ്രിക് ഉള്ള ഡോർ ട്രിം എന്നീ ഫസ്റ്റ്ക്ലാസ് സവിശേഷതകൾ വാഹനത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. എൽ ആകൃതിയിലുള്ള ഡി.ആർ.എല്ലുകൾ, സിൽവർ ഡെക്കറേഷനോടുകൂടിയ സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, എൽ.ഇ.ഡി ഫോഗ് ലാമ്പുകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകൾ.
‘മികച്ച വിലയിൽ ഉയർന്ന നിലവാരമുള്ള കാറാണ് ഡാറ്റ്‌സൺ റെഡിഗോയിലൂടെ അവതരിപ്പിച്ചത്. ജാപ്പനീസ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച പുതിയ റെഡിഗോ വിഭാഗം മുൻനിര സാങ്കേതിക സവിശേഷതകളോടെയാണ് എത്തുന്നത്. പ്രൊഗ്രസീവ് മൊബിലിറ്റി പ്രാപ്തമാക്കുകയെന്ന ദൗത്യത്തിന് അനുസൃതമായി എല്ലാ ഡാറ്റ്‌സൺ ഉൽപ്പന്നങ്ങളുടെയും മൂല്യങ്ങൾ വർദ്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.’ നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
187 എം.എം സെഗ്മെന്റ് ലീഡിംഗ് ഗ്രൗണ്ട് ക്ലിയറൻസും പുറകിലെ യാത്രക്കാർക്ക് കാൽമുട്ടിന് ആയാസരഹിതമായ ‘റിയർ ക്‌നീ റൂം കംഫർട്ടും’ (കോംപാ്ര്രക് സെഡാന് തുല്യമായത്) ഹാച്ച് ബാക്ക് മോഡലായ റെഡിഗോ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്ക് അനുയോജ്യമായ 8 ഇഞ്ച് ടച്ച് സ്‌ക്രീൻ അഡ്വാൻസ്ഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വോയ്‌സ് റെക്കഗ്‌നിഷൻ പോലുള്ള മികച്ച സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് പുതിയ റെഡിഗോ. ക്രാഷ് റെസിസ്റ്റന്റ് ബോഡി സ്ട്രക്ചർ ഉൾപ്പെടെ മുൻനിര സുരക്ഷാ സവിശേഷതകളാണ് കാറിൽ സജ്ജീകരിക്കുന്നത്. ഡ്യുവൽ എയർബാഗുകൾ, ഫ്രണ്ട് ഓഫ് സെറ്റ് ഇംപാക്ട്, സൈഡ് ഇംപാക്ട്, പെഡസ്ട്രിയൻ പ്രൊട്ടക്ട് കംപ്ലയിന്റ്, റിട്രാക്ടീവ് ഫംഗ്ഷനോടുകൂടിയ റിയർ സീറ്റ് ബെൽറ്റ്, പ്രൊജക്ഷൻ ഗൈഡുള്ള റിയർ വ്യൂ ക്യാമറ എന്നിവയാണ് മറ്റ് സുരക്ഷാ സവിശേഷതകൾ.
0.8 എൽ മാനുവൽ ട്രാൻസ്മിഷനിൽ ഡി, എ, ടി, ടി (ഒ) എന്നീ നാല് വേരിയന്റുകളാണ് ഉള്ളത്. 1.0 എൽ മാനുവൽ ട്രാൻസ്മിഷനിൽ രണ്ട് വേരിയന്റുകളുമുണ്ട്. മാനുവൽ ട്രാൻസ്മിഷൻ, സ്മാർട്ട് െ്രെഡവ് ഓട്ടോ (എഎംടി) ടി (ഒ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രണ്ട് പുതിയത് ഉൾപ്പെടെ ആറ് കളറുകളിലാണ് പുതിയ റെഡിഗോ എത്തുന്നത്. സാൻഡ്‌സ്റ്റോൺ ബ്രൗൺ, വിവിഡ് ബ്ലു (പുതിയത്), ബ്ലേഡ് സിൽവർ, ബ്രോൺസ് ഗ്രേ, ഓപൽ വൈറ്റ്, ഫയർ റെഡ് എന്നീ നിറഭേദങ്ങളാണുള്ളത്.
കിലോമീറ്റർ പരിധിയില്ലാത്ത രണ്ട് വർഷ സ്റ്റാൻഡേർഡ് വാറന്റിയും ഡാറ്റ്‌സൺ നൽകുന്നു. ഇത് 1850 രൂപക്ക് അഞ്ച് വർഷം വരെ നീട്ടാം. വാഹനം വാങ്ങുന്നവർക്ക് രണ്ട് വർഷത്തേക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.