Breaking News

പുതിയ ഛിന്നഗ്രഹം കണ്ടെത്തി ഇമാറാത്തി ​ശാസ്ത്രജ്ഞൻ

അബുദാബി: എമിറേറ്റിലെ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെന്ററിലെ ശാസ്ത്രജ്ഞൻ സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തി. മുഹമ്മദ് ഷൗക്കത്ത് ഔദ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞത്.
പാൻ-സ്റ്റാർസ് ടെലിസ്കോപ്പകർത്തിയ ചിത്രം പരിശോധിച്ചതിലൂടെയാണ് സുപ്രധാന കണ്ടുപിടിത്തത്തിന് സാധിച്ചത്. യു.എസിലെ ടെക്സാസ് ഹാർഡിൻ-സിമ്മൺസ് യൂനിവേഴ്സിറ്റി, പാൻ-സ്റ്റാർസ് ടെലിസ് കോപ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് നാസയുടെ സഹായത്തോടെ ലഭ്യമായ ചിത്രങ്ങളുടെ വിശകലനത്തിലൂടെയാണ് കണ്ടെത്തൽ നടത്തിയതെന്ന് സെന്റർ പ്രസിഡന്റ് ഖൽ ഫാൻ ബിൻ സുൽത്താൻ അൽ നുഐമി വെളിപ്പെടുത്തി.
കണ്ടെത്തലിനുശേഷം മുഹമ്മദ് ഷൗക്കത്ത് ഔദക്ക് പ്രാഥമിക കണ്ടുപിടിത്ത സർട്ടിഫിക്കറ്റ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്. ‘2022 യു.വൈ56′ എന്നാണ് താൽക്കാലികമായി ഈ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. കൃത്യമായ ഭ്രമണപഥം നിർണയിക്കാൻ വിപുലമായ നിരീക്ഷണങ്ങൾ നടത്തുന്നതുവരെ വർഷങ്ങളോളം ഈ പേരിൽ തന്നെ തുടരുമെന്നും അതിനുശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂനിയൻ അതിന് ഔദ്യോഗികമായി പേര് നൽകുമെന്നും അബൂദബി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

6 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.