ദോഹ : പുകയിലയുടെയും സിഗരറ്റിന്റെയും ഇറക്കുമതിയും വ്യാപാരവും വിൽപനയും സംഭരണവും നിയന്ത്രിക്കുന്നത് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കരട് തീരുമാനം അംഗീകരിച്ചത്.
പുകയിലയും അനുബന്ധ ഉൽപന്നങ്ങളും നിയന്ത്രിക്കുന്നത് സംബന്ധിച്ച 2016 ലെ 10–ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതു സംബന്ധിച്ചുള്ളതാണ് കരട്. മനുഷ്യകടത്ത് പ്രതിരോധം സംബന്ധിച്ച 2011 ലെ 15–ാം നമ്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുളള കരട് നിയമത്തിന് ശൂറാ കൗൺസിൽ നൽകിയ അംഗീകാരം സംബന്ധിച്ചും മന്ത്രിസഭ ചർച്ച ചെയ്തു.
ഗതാഗതത്തിനുള്ള വാഹനങ്ങൾ (ട്രക്കുകൾ), ട്രാക്ടറുകൾ, സെമി–ട്രെയ് ലറുകൾ എന്നിവയ്ക്കുള്ള പാർക്കിങ് നിജപ്പെടുത്തുന്നത് സംബന്ധിച്ച 2019 ലെ 99–ാം നമ്പർ തീരുമാനത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനം എന്നിവയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.