Breaking News

നിയമ ലംഘനങ്ങളെ തുടർന്ന് കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ 1000 തടവുകാർ

കുവൈത്ത്‌ സിറ്റി നിയമ ലംഘനങ്ങളെ തുടർന്ന് കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 1,000 പ്രവാസികൾ. രാജ്യത്തെ  വിവിധ ജയിലുകളിലായി  6,500 തടവുകാരുണ്ടെന്നും അധികൃതർ.ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷനല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഫഹദ് അല്‍ ഒബൈദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ സ്വദേശങ്ങളിലേക്ക് അധികം താമസിയാതെ മടക്കി അയയ്ക്കും. ഇക്കഴിഞ്ഞ  17 മുതല്‍ 21 വരെ 568 പേരെയും ഈ മാസം ആദ്യവാരം 497 പേരെയുമാണ് നാടുകടത്തിയത്. ഇതിനു പുറമെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 385 പേരെയും മടക്കി അയച്ചു.രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്ന 6,500 തടവുകാരിൽ പൊതുമാപ്പ് വ്യവസ്ഥകൾ പാലിക്കുന്ന 3,000 പേർ മാത്രമാണുള്ളത്. ജയില്‍ തടവുകാര്‍ക്ക് അമീര്‍ നല്‍കുന്ന പൊതുമാപ്പ് (ശിക്ഷയിളവ്) സംബന്ധിച്ചുള്ള പട്ടിക ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷണല്‍ ഇൻസ്റ്റിറ്റ്യൂഷനൽ അധികൃതര്‍ തയാറാക്കി വരികയാണ്. പട്ടിക ഉടൻ തന്നെ ബന്ധപ്പെട്ട കമ്മിറ്റിയ്ക്ക് കൈമാറും. ഓരോ ഫയലും വ്യക്തിഗതമായി അവലോകനം ചെയ്ത് മാനദണ്ഡങ്ങള്‍ പാലിക്കാത്തവ നിരസിക്കുകയാണ് പതിവ്. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.