Business

പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതി ; ഇന്‍മെക്കും ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സും ധാരണയില്‍

ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (ഇന്‍മെ ക്ക്) പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതി ഒമാനിലും നടപ്പാക്കുന്നു. ഒമാന്‍ ചേം ബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാനുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തി

മസ്‌ക്കത്ത്: ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (ഇന്‍മെക്ക്) പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതി ഒമാനിലും നടപ്പാക്കുന്നു. ഒ മാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാ നുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തി. കഴിഞ്ഞ മാസം ഒമാന്‍ വ്യവസായ മന്ത്രിയും ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ചെ യര്‍മാനുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഒമാന്‍ ചേംബര്‍ ചെ യര്‍മാനുമായി കൂടിക്കാഴ്ച നടത്തിയത്.

ഈയ്യിടെ എറണാകുളത്ത് നടത്തിയ യോഗത്തിലാണ് ചെയര്‍മാന്‍ ഡോ.എന്‍ എം ഷറഫുദ്ദീന്‍ ഇന്‍മെ ക്കിന്റെ പ്രഥമ പദ്ധതിയായി പീഡിത വ്യവസായങ്ങളുടെ പുനരുദ്ധാ രണം പ്രഖ്യാപിച്ചത്. ഇന്‍മെക്ക് ഡയ റക്ടര്‍ ഡേവിസ് കല്ലുക്കാരനും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മേധാവി ഫൈസല്‍ റവാസുമായി നടന്ന ചര്‍ച്ചയില്‍ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡ്ലിസ്റ്റ് കോമേഴ്‌സ് ഒമാന്‍ ചാപ്റ്റര്‍ സെക്രട്ടറി ചന്ദര്‍ ഖന്ന, ഒമാന്‍ ഓഫ് കോമേഴ്‌സ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് എന്നിവരും പങ്കെടുത്തു.

വ്യാപാരത്തിനും വ്യവസായത്തിനും സേവനങ്ങള്‍ക്കും കൈകോര്‍ക്കുന്ന ഇരു ചേംബറുകളും ഒമാനിലേ യും ഇന്ത്യയിലേയും വ്യാപാര വ്യവസായ മേഖലയില്‍ നേട്ടങ്ങളുണ്ടാക്കുന്നതിനെ കുറിച്ച് ഇന്‍മെക് പ്രതി നിധികള്‍ ചൂണ്ടിക്കാട്ടി. ഒമാനിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ ഇന്‍മെ ക്കിനെ ക്ഷണിച്ച അല്‍ റവാസ് ഒമാനി യുവാക്കളുടെ നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കി.

സാങ്കേതിക വിദ്യകളുടെ ദുര്‍ബലത, ഫണ്ടുകള്‍ ലഭ്യമാകുന്നതിലെ പ്രതിസന്ധികള്‍, അസംസ്‌കൃത വസ്തു ക്കളുടെ കുറവ്, മാര്‍ക്കറ്റിംഗിലെ കുറവ് തുടങ്ങിയവ പരിഗണി ച്ചാണ് പീഡിത വ്യവസായ യൂണിറ്റുകളെ ക ണ്ടെത്തുക. പീഡിത വ്യവസായ പുനരു്ദ്ധാരണ പദ്ധതിയില്‍ ഒമാന്‍ ചേംബറുമായുള്ള സംയുക്ത പ്രവര്‍ ത്തനം ഇന്‍മെക്കിന് സ ഹായകരമാകുമെന്ന് കല്ലൂക്കാരന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലും വിദേശങ്ങളിലും ഇന്‍മെക്കിന്റെ ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒമാന്‍, യുഎഇ,സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യന്‍ സംസ്ഥാ നങ്ങളായ മഹാരാഷ്ട്ര, കേരള എന്നി വിടങ്ങളിലാണ് ഇന്‍മെക് ചാപ്റ്ററുകള്‍ രൂപീകരിച്ചത്. സുരേഷ് വിര്‍മാനിയുടെ നേതൃത്വത്തില്‍ പ്രവര്‍ ത്തിക്കുന്ന ഒമാന്‍ ചാപ്റ്ററിന് വൈ സ് ചെയര്‍മാനായി മൊഹിയുദ്ദീന്‍ മുഹമ്മദ് അലിയും സെക്രട്ടറിയായി ചന്ദര്‍ ഖന്നയുമാണുള്ളത്. അഫ്താബ് പട്ടേല്‍, വാരിത് അല്‍ ഖരുസി, അഹമ്മദ് റയീസ് തുടങ്ങിയവ രാണ് മറ്റ് അംഗങ്ങള്‍.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.