Breaking News

പീഡനക്കേസില്‍ വിശദീകരണം തൃപ്തികരമല്ല ; എല്‍ദോസിനെ സസ്പെന്റ് ചെയ്ത് കെപിസിസി

പീഡന കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സ സ്പെന്റ് ചെയ്തു.കെപിസിസി,ഡിസിസി അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്കാണ് സസ്പെന്റ് ചെയ്തത്. വിഷയത്തില്‍ എല്‍ദോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് പാര്‍ട്ടി നടപടി

തിരുവനന്തപുരം: പീഡന കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തു.കെപിസിസി,ഡിസിസി അംഗത്വ ത്തില്‍ നിന്ന് ആറുമാസത്തേക്കാണ് സ സ്പെന്റ് ചെയ്തത്. വിഷയത്തില്‍ എല്‍ദോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് പാ ര്‍ട്ടി നടപടി.

കഴിഞ്ഞദിവസം,പാര്‍ട്ടിക്ക് എല്‍ദോസ് വിശദീകരണം നല്‍കിയിരുന്നു. താന്‍ നിരപരാധിയെന്നും ബലാ ത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു എല്‍ദോസിന്റെ വി ശദീകരണം. കേസ് രാഷ്ട്രീയ പ്രേരി തമാണ്. പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കും മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാവണമെന്ന് എല്‍ദോസ് കെപിസിസിക്ക് നല്‍കിയ വിശദികരണത്തില്‍ പറയുന്നു. വക്കീല്‍ മുഖേനയൊണ് എല്‍ദോ സ് വിശദീകരണം നല്‍കിയത്.

ഒരു പിആര്‍ ഏജന്‍സി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നത്. തനിക്കെതിരെ യുവതി നല്‍ കിയ ബലാത്സംഗ പരാതി തീര്‍ത്തും വ്യാജമാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിശദീകരണ ത്തി ല്‍ പറയുന്നു. തനിക്കെതിരായ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ല. തന്റെ നിര പരാധിത്വം കോടതിയില്‍ തെളിയിക്കാനാകുമെന്നും വിശദീകരണക്കുറിപ്പില്‍ പറുയുന്നു.

യുവതിക്കെതിരെ പല പൊലീസ് സ്റ്റേഷനുകളിലും നിരവധി കേസുകള്‍ നിലവിലുണ്ട്. അതിന്റെ പൂര്‍ണ വിവരങ്ങളും പകര്‍പ്പുകളും വിശദീകരണത്തിനൊപ്പം നല്‍കിയിട്ടു ണ്ട്. നേരത്തെയും യുവതി പലര്‍ക്കു മെതിരെ ഇത്തരത്തില്‍ വ്യാജപരാതി നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഒരുപരാതിയാണ് ഇത് എന്നും എല്‍ദോസ് പറയുന്നു.

കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ, ഒളിവിലായിരുന്ന എല്‍ദോസ് വീട്ടില്‍ തിരിച്ചെത്തി. എല്‍ദോസിനെയും സഹായികളെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.