Home

പി സി ജോര്‍ജിന് പൂഞ്ഞാറില്‍ കനത്ത തോല്‍വി ; ഈരാറ്റുപേട്ടയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍

തുടര്‍ച്ചയായ എട്ടാം വിജയം പ്രതീക്ഷിച്ചെത്തിയ പി സി ജോര്‍ജിന് പൂഞ്ഞാറില്‍ കനത്ത തോല്‍വി നേരിട്ടതോടെ ഈരാറ്റുപേട്ടയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍

കോട്ടയം : തുടര്‍ച്ചയായ എട്ടാം വിജയം പ്രതീക്ഷിച്ചെത്തിയ പി സി ജോര്‍ജിന് പൂഞ്ഞാറില്‍ കനത്ത തോല്‍വി നേരിട്ടതോടെ ഈരാറ്റുപേട്ടയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍. പി.സി ജോര്‍ജി ന്റെ ജനന തിയതിയും വോട്ടെണ്ണല്‍ ദിനമായ ഇന്ന് മരണതിയതിയുമായാണ് ഫ്‌ലക്‌സില്‍ നല്‍കി യിരിക്കുന്നത്. ഫ്ളക്സിലെ പി.സിയുടെ മുഖം കരി ഉപയോഗിച്ച വികൃതമാക്കിയിട്ടുണ്ട്.പി. സി ജോര്‍ ജിന്റെ പ്രചരണ പോസ്റ്ററിന് മുകളിലായി ജനന തിയ്യതിയും മരണ തിയ്യതിയും ഒട്ടിച്ചു വെക്കു കയാ യിരുന്നു.

11,404 വോട്ടിനാണ് പി സി ജോര്‍ജ് തോറ്റത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തു ങ്കുലാണ് ഇവിടെ ജയിച്ചത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടോമി കല്ലാണിയ്ക്ക് ഒരു ഘട്ടത്തിലും പോരാട്ടം കാഴ്ച വെക്കാനായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, സൗകര്യമുള്ളവര്‍ മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു.അദ്ദേഹത്തി ന്റെ തോല്‍വിയ്ക്ക് പിന്നാലെ ഈ പ്രസ്താവന വെച്ച് നിരവ ധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. നിലവില്‍ എല്‍ ഡി എഫ് 98 സീറ്റുകളിലും യു ഡി എഫ് 41 സീറ്റുകളിലും എന്‍ ഡി എ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

1996 മുതല്‍ പി.സി ജോര്‍ജാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 1996 മുതല്‍ 2006 വരെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് പിസി മത്സരിച്ചത്. എന്നാല്‍ 2011ല്‍ കേരള കോണ്‍ഗ്രസ് (എം) ന്റെ കൂടെയായിരുന്നു മത്സരം. 2016 ല്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പൂഞ്ഞാറില്‍ നിന്നും വിജയിച്ചു

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.