Breaking News

പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു.

മലപ്പുറം : പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടികള്‍ തുടങ്ങി. അനധികൃത തടയണ പൊളിച്ച് നീക്കാന്‍ റീ ടെണ്ടര്‍ ക്ഷണിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. സിപിഐഎം നേതൃത്വത്തിലുള്ള പഞ്ചായത്താണ് കൂടരഞ്ഞി. തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് എട്ട് മാസമായിട്ടും നടപടി എടുത്തിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ തുടര്‍ച്ചയായി രംഗത്തുവന്നതിന് പിന്നാലെ അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടികള്‍ തുടരുകയാണ്. അനധികൃതമായി ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ അന്‍വറിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാനുള്ള നീക്കം പഞ്ചായത്ത് ശക്തമാക്കിയത്. തടയണ പൊളിച്ചു നീക്കണമെന്ന് ഇക്കഴിഞ്ഞ ജനുവരി മുപ്പത്തിയൊന്നിന് ഹൈക്കോടതി ഉത്തരവിട്ടതാണ്. മുന്‍ നദീതട സംരക്ഷണ സമിതി ചെയര്‍മാന്‍ ടി വി രാജന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ തടയണ പൊളിച്ചു നീക്കാന്‍ നടപടിയുണ്ടായില്ല. മഴ സാധ്യത കണക്കിലെടുത്ത് തടയണ ഉടന്‍ പൊളിച്ചു നീക്കണമെന്ന് ജൂലൈ 31ന് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും ഉത്തരവിട്ടു. ഇതനുസരിച്ച് പഞ്ചാത്ത് ടെണ്ടര്‍ വിളിച്ചുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്. ഇതിനിടെ മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചു നീക്കുകയും ചെയ്തു. കൂടരണി പഞ്ചായത്ത് മെല്ലെപ്പോക്ക് തുടര്‍ന്നതോടെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ അവിടെയും നടപടിയുണ്ടായിരുന്നില്ല.

മലപ്പുറം പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പി വി അന്‍വര്‍ സിപിഐഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്ന യുദ്ധത്തിന് തുടക്കമിട്ടത്. മുന്‍ എസ്പി സുജിത് ദാസിന് മലപ്പുറത്തു നടക്കുന്ന സ്വര്‍ണം പൊട്ടിക്കലില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരേയും അന്‍വര്‍ രംഗത്തെത്തി. എഡിജിപി അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു വിമര്‍ശനം. തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയായിരുന്നു അന്‍വറിന്റെ അടുത്ത ഉന്നം. പി ശശിക്കെതിരെയും ആരോപണങ്ങള്‍ വന്നതോടെ പി വി അന്‍വറിനെ പരസ്യമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. പി വി അന്‍വറിന്റേത് ഇടതു പശ്ചാത്തലമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പി വി അന്‍വറിന്റെ വഴി കോണ്‍ഗ്രസിന്റേതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിന് പിന്നാലെ പി വി അന്‍വറിനെ പൂര്‍ണമായും തള്ളി സിപിഐഎം രംഗത്തെത്തി.

ഇതിന് ശേഷം മാധ്യമങ്ങളെക്കണ്ട അന്‍വര്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ വിമര്‍ശനം തുടര്‍ന്നു. അന്‍വറിനെതിരെ പാര്‍ട്ടി അണികള്‍ രംഗത്തുവരണമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആഹ്വാനം ഏറ്റുപിടിച്ച് പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗവുമായി തെരുവിലിറങ്ങി. വിട്ടുകൊടുക്കാന്‍ അന്‍വറും തയ്യാറായില്ല. വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച പ്രകാരം ഇന്നലെ നിലമ്പൂരില്‍ വിശദീകരണയോഗം നടത്തി. അന്‍വറിനെ കേള്‍ക്കാന്‍ നിരവധി പേരാണ് ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയത്. വിവിധയിടങ്ങളില്‍ പതിനൊന്നോളം വിശദീകരണ യോഗങ്ങള്‍ നടത്തുമെന്നാണ് അന്‍വര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.