Breaking News

പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര തുടങ്ങി ; മാര്‍ഗനിര്‍ദേശങ്ങളുമായി ഇടുക്കി രൂപത

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതി യാത്ര കൊച്ചിയില്‍ നിന്ന് ആരംഭിച്ചു. പി ടി തോമസിന്റെ പാലാരിവട്ടത്തെ വീട്ടില്‍ പ്ര തിപക്ഷ നേതാവ് വി ഡി സതീശന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചിതാ ഭസ്മം ഏറ്റുവാങ്ങി

കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര കൊ ച്ചിയില്‍ നിന്ന് ആരംഭിച്ചു. പി ടി തോമസിന്റെ പാലാരിവട്ടത്തെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശ ന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങി. ജന്മനാടായ ഇടുക്കി ഉപ്പുതോട് സെന്റ് ജോസഫ്‌സ് പ ള്ളിയില്‍ അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയിലാണ് ചിതാ ഭസ്മം നിക്ഷേപിക്കുക.

വൈകിട്ട് നാല് മണിക്ക് ഉപ്പുതറയിലെത്തിക്കുന്ന ചിതാഭസ്മം കല്ലറയില്‍ നിക്ഷേപിക്കും.ചിതാഭസ്മം അമ്മ യുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപത മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പി ടി യുടെ അന്ത്യാഭിലാഷം പ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കുന്നത്. തുറന്നവാഹ നത്തില്‍ പോകുന്ന സ്മൃതിയാത്രക്ക് വിവിധ സ്ഥലങ്ങളില്‍ ആദരവര്‍പ്പിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കി യി ട്ടുണ്ട്.

11 മണിയോടെ നേര്യമംഗലത്ത് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ ചിതാഭസ്മം ഏറ്റുവാങ്ങും. സ്മൃതി യാത്ര 11.45ന് ഇരുമ്പുപാലം, 12.15ന് അടിമാലി, 1.30ന് കല്ലാര്‍കു ട്ടി,2ന് പാറത്തോട്, 3ന് മുരിക്കാശേരി എ ന്നിവിടങ്ങളില്‍ എത്തിച്ചേരും. വൈകുന്നേരം 4ന് ഉപ്പുതോട്ടില്‍ എത്തിച്ചേരും. ചിതാഭസ്മം ഉപ്പുതോട് കു രിശടിയില്‍ കുടും ബാം ഗങ്ങള്‍ക്കു കൈമാറും.

ഇടുക്കി രൂപതയുടെ മൂന്ന് നിര്‍ദേശങ്ങള്‍

പി ടി തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇടു ക്കി രൂപത. രൂപതാ മുഖ്യവികാരി ജനറല്‍ മോണ്‍.ജോസ് പ്ലാച്ചിക്കല്‍ പ്രധാനമായും മൂന്ന് നിര്‍ദേ ശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാ ത്തുസൂക്ഷിക്കണം, മത വികാരത്തെ വ്രണപ്പെടുത്തു ന്ന ഒന്നും ഉണ്ടാവരുത്, പ്രാര്‍ത്ഥനാപൂര്‍ വമായ നിശബ്ദത പുലര്‍ത്തണം എന്നീ നിര്‍ദേശങ്ങളാണ് വികാരി ജനറാള്‍ നിര്‍ദേശിച്ചിരിക്കു ന്നത്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.